തിരുവനന്തപുരം: രാജ്യത്ത് ശൈശവ വിവാഹ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം. 0.8 ശതമാനം പേര്‍ മാത്രമാണ് കേരളത്തില്‍ 18 വയസിന് മുമ്പ് വിവാഹിതരാകുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. 2019-20 വർഷത്തെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 28നാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
രാജ്യത്ത് കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് വെസ്റ്റ് ബംഗാളിലാണെന്ന് പഠനങ്ങള്‍ പറയുന്നു. 3.7 ശതമാനം സ്ത്രീകളാണ് സർവേ ഫലം അനുസരിച്ച് വെസ്‌റ്റ് ബംഗാളിൽ 18 വയസിന് മുമ്പ് വിവാഹിതരാകുന്നത്. 45.9 ശതമാനം പേരാണ് വെസ്റ്റ് ബംഗാളില്‍ 20 വയസിനുള്ളിൽ വിവാഹിതരാകുന്നത്. 2.4 ശതമാനമാണ് രാജ്യത്തെ ശരാശരി ശൈശവ വിവാഹ നിരക്ക്. കേരളത്തിലെ സംസ്ഥാന ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കാണിത്.
സ്ത്രീകളുടെ ശരാശരി വിവാഹപ്രായം:ശരാശരി വിവാഹപ്രായത്തിന്‍റെ കണക്കിൽ കേരളം അഞ്ചാം സ്ഥാനത്താണ്. 23.4 വയസാണ് കേരളത്തിലെ പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം. ജമ്മു കശ്‌മീർ, പഞ്ചാബ്, ഡൽഹി, ഹിമാചൽ എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം മുൻപന്തിയിൽ. 25.3 ആണ് ജമ്മു കശ്‌മീരിലെ ശരാശരി വിവാഹ പ്രായം. പഞ്ചാബിൽ 24.2, ഡൽഹിയിൽ 24.1 എന്നിങ്ങനെയാണ് ശരാശരി വിവാഹപ്രായമെന്ന് കണക്കുകൾ പറയുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയര്‍ന്ന ശരാശരി വിവാഹ പ്രായം റിപ്പോർട്ട് ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്.