കോഴിക്കോട്:ഓമശ്ശേരി പുത്തൂരിൽ മൂന്ന് വയസ് പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ചു. പുത്തൂർ റോയാഡ് ഫാം ഹൗസ് പാർക്കിന് സമീപത്തെ കിണറ്റിലാണ് കുട്ടി വീണത്. കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മലപ്പുറം കാളികാവ് സ്രാമ്പിക്കൽ റിഷാദിൻ്റെ മകനായ ഐജിനാണ് കിണറ്റിൽ വീണ് മരിച്ചത്.
ഓമശ്ശേരിയിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു - child drown death
കിണറ്റില്‍ വീണ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
Published : Feb 24, 2024, 1:02 PM IST
കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളോടൊപ്പം ഫാം ഹൗസിലെത്തിയ കുട്ടിടെ പിന്നീട് കാണാതാവുകയായിരുന്നു.ഫാം ഹൗസിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടി കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
ഇന്നലെ രാത്രി എട്ട് മണിയോടെ കുട്ടിയെ കാണാതായി, തുടർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.