കേരളം

kerala

ETV Bharat / state

കോണ്‍ഗ്രസിനെ പഴിച്ചിട്ട് കാര്യമില്ല, പോരാളി ഷാജിമാര്‍ ജയരാജന്മാരുടെ 'വ്യാജ സന്തതി'കളെന്ന് ചെറിയാൻ ഫിലിപ്പ് - Cherian Philip about Porali Shaji - CHERIAN PHILIP ABOUT PORALI SHAJI

സിപിഎമ്മിനേക്കാള്‍ മികച്ച സോഷ്യൽ മീഡിയ വിഭാഗം നിലവില്‍ കോണ്‍ഗ്രസിനുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ശക്തമായ രീതിയില്‍ ആശയപ്രചരണം നടത്താൻ സാധിച്ചെന്നും ചെറിയാൻ ഫിലിപ്പ്.

പോരാളി ഷാജി ഫേസ്‌ബുക്ക് പേജ് വിവാദം  ചെറിയാൻ ഫിലിപ്പ്  CPM Cyber Wing  Porali Shaji Controversy
CHERIAN PHILIP ABOUT PORALI SHAJI FACEBOOK PAGE (ETV Bharat)

By ETV Bharat Kerala Team

Published : Jun 15, 2024, 12:29 PM IST

കണ്ണൂർ:പരസ്‌പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ് സമൂഹമാധ്യമങ്ങളിലെ പോരാളി ഷാജിമാരെല്ലാമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. സിപിഎമ്മിനേക്കാൾ ശക്തമായ സോഷ്യൽ മീഡിയ വിഭാഗം കോണ്‍ഗ്രസിനുണ്ടെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയും അപകീർത്തിപ്പെടുത്താതെ മികച്ച രീതിയിൽ ആശയ പ്രചരണം നടത്താൻ കോൺഗ്രസ് സൈബർ വിങ്ങിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാളയത്തിലുണ്ടായ അന്തഃച്ചിദ്രത്തിന് സിപിഎം കോൺഗ്രസിനെ പഴിച്ചിട്ട് കാര്യമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്‌ബുക്കില്‍ കുറിച്ചു.

2015 മെയ് 15നാണ് ആദ്യത്തെ പോരാളി ഷാജി പേജ് നിലവില്‍ വന്നത്. 'പിണറായി വിജയൻ എന്‍റെ ഹീറോ' എന്നതായിരുന്നു പേജിന്‍റെ മുഖവാക്യം. എട്ടേകാൽ ലക്ഷത്തിലധികം ഫോളേവേഴ്‌സ് ഉള്ള ഈ പേജിൽ നിന്നാണ് സിപിഎം നേതൃത്വത്തിനെതിരെ ഇപ്പോൾ കടുത്ത വിമശനങ്ങള്‍ ഉയർന്നിട്ടുള്ളത്.

പി ജയരാജന്‍റെ അനുയായികളാണ് 2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത്. 2019 മാർച്ച് 10ന് തുടങ്ങിയ പിജെ ആർമി പി ജയരാജൻ സ്‌തുതിഗീതം ആലപിച്ചപ്പോൾ പാർട്ടി അത് വിലക്കി. 2021 ജൂൺ 25ന് 'പിജെ ആർമി' ഗ്രൂപ്പ് 'റെഡ് ആർമി'യായി മാറി.

പിന്നീട്, എം വി ജയരാജന്‍റെ അനുയായികൾ പോരാളി ഷാജി ഒഫിഷ്യൽ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്‍റെ മുഖചിത്രം എം വി ജയരാജന്‍റേതാണ്.

ഈ ഫേസ്‌ബുക്ക് പേജുകളുടെയും ഗ്രൂപ്പുകളുടെയും മിക്കവാറും എല്ലാ അഡ്‌മിൻമാരും കണ്ണൂർ സ്വദേശികളാണെങ്കിലും പലരും ഗൾഫ് രാജ്യങ്ങളിലും ചെന്നൈയിലുമാണ് താമസം. ചെങ്കോട്ട, ചെങ്കതിർ, ചുവപ്പ് സഖാക്കൾ എന്നീ പേജുകളുടെയും അഡ്‌മിൻമാർ സിപിഎമ്മുകാരാണ്. വ്യാജ പോരാളി ഷാജിമാരെ സൈബർ പൊലീസ് കണ്ടെത്തിയാൽ സിപിഎം നേതാക്കൾക്കെതിരെ സൈബർ നിയമപ്രകാരം കേസ് എടുക്കേണ്ടിവരും.

കണ്ണൂർ ലോബിയ്ക്കുള്ളിലെ തമ്മിലടി മറച്ചുവെയ്ക്കാനാണ് കോൺഗ്രസുകാർ അഡ്‌മിൻമാരെ വിലയ്‌ക്കെടുത്തതെന്നും, വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിച്ചതെന്നും ആണ് എം വി ജയരാജൻ ആരോപിച്ചതെന്നുമാണ് വിഷയത്തില്‍ ചെറിയാൻ ഫിലിപ്പിന്‍റെ പ്രതികരണം.

ALSO READ :പോരാളി ഷാജിയെ പുറത്തു കൊണ്ടുവരാൻ എംവി ജയരാജൻ: പോര് മുറുകുന്നു

ABOUT THE AUTHOR

...view details