സ്വാതന്ത്ര്യ ദിനത്തിന് തിരക്ക് കുറയ്‌ക്കാന്‍ കേരളത്തിന് സ്പെഷ്യല്‍ ട്രെയിനുകൾ- സമയക്രമം ഇങ്ങനെ - Chennai Kochuveli Special Train - CHENNAI KOCHUVELI SPECIAL TRAIN
സ്വാതന്ത്ര്യ ദിനത്തിന് സതേൺ റെയിൽവേ ചെന്നൈ-കൊച്ചുവേളി റൂട്ടില്‍ രണ്ട് സ്പെഷ്യൽ ട്രെയിന്‍ അനുവദിച്ചു. തമിഴ്‌നാട്ടിലെ പേരമ്പൂരില്‍ പ്രത്യേക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്.
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെന്നൈ സെൻട്രലിനും കൊച്ചുവേളിക്കും ഇടയിൽ സതേൺ റെയിൽവേ സ്‌പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ചു. സ്വാതന്ത്ര്യ ദിന അവധിയിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റൂട്ടിൽ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ചത്. 15 എസി ത്രീ-ടയർ ഇക്കോണമി കോച്ചുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും ഉൾപ്പെടുന്നതാണ് സ്‌പെഷ്യല്‍ ട്രെയിനുകൾ.
ഓഗസ്‌റ്റ് 14 ന് വൈകുന്നേരം 03.45 മണിക്ക് ഡോ എംജിആർ ചെന്നൈ സെൻട്രൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06043) 15-ന് രാവിലെ 08.30 മണിക്ക് കൊച്ചുവേളിയിലെത്തും. ഓഗസ്‌റ്റ് 21 നും സമാന സര്‍വീസ് ഉണ്ടായിരിക്കും. 21ന് വൈകുന്നേരം 03.45 മണിക്ക് ഡോ എംജിആർ ചെന്നൈ സെൻട്രൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06043) 22-ന് രാവിലെ 08.30 മണിക്ക് കൊച്ചുവേളിയിലെത്തും.
തിരിച്ച് ഓഗസ്‌റ്റ് 15 ന് രാത്രി 18.25 കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06044) 16-ന് രാവിലെ 11.25 മണിക്ക് ഡോ എംജിആർ ചെന്നൈ സെൻട്രൽ എത്തും. സമാന രീതിയില്‍ ഓഗസ്‌റ്റ് 22 ന് വൈകുന്നേരം 06.25ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06044) 23-ന് രാവിലെ 11.25 മണിക്ക് ഡോ എംജിആർ ചെന്നൈ സെൻട്രലിൽ എത്തും.
ട്രെയിനിന്‍റെ സമയക്രമം:
എംജിആർ ചെന്നൈ സെൻട്രൽ-കൊച്ചുവേളി എസി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-06043)
(ഓഗസ്‌റ്റ് 14, 21 ബുധനാഴ്‌ച)
↓
സ്‌റ്റേഷൻ
↑
കൊച്ചുവേളി- എംജിആർ ചെന്നൈ സെൻട്രൽ എസി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-06044)