കേരളം

kerala

ETV Bharat / state

'പല തവണ പീഡിപ്പിച്ചു, കൊല്ലാൻ ശ്രമിച്ചു' ; എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം - Eldhose Kunnappilly Charge sheet - ELDHOSE KUNNAPPILLY CHARGE SHEET

എൽദോസ് കുന്നപ്പിള്ളിക്കെതിരായ കുറ്റപത്രം സമർപ്പിച്ചു. ചുമത്തിയിരിക്കുന്നത് ബലാത്സംഗം,വധശ്രമം അടക്കമുള്ള കുറ്റങ്ങൾ. എൽദോസിന്‍റെ രണ്ട് സുഹൃത്തുകളും പ്രതികൾ.

ELDHOSE KUNNAPPILLY  CRIME BRANCH  CHARGE SHEET WAS FILED  നെയ്യാറ്റിന്‍കര കോടതി
Charge Sheet Was Filed Against Eldhose Kunnappilly (Source : ETV BHARAT NETWORK)

By ETV Bharat Kerala Team

Published : May 22, 2024, 12:51 PM IST

തിരുവനന്തപുരം : എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ ബലാത്സംഗ കേസിൽ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം,വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവരാണ് മറ്റ് പ്രതികൾ. പരാതിക്കാരിയെ പലതവണ ബലാത്സംഗം ചെയ്‌തുവെന്നും, അടിമലത്തുറയിലെ റിസോർട്ടിൽവച്ചാണ് ആദ്യം ബലാത്സംഗം ചെയ്‌തതെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.

2022 ജൂലൈ 4 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. തുടർന്ന് തൃക്കാക്കരയിലെ വീട്ടിലും, കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് യുവതിയെ ബലാത്സംഗം ചെയ്‌തുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കോവളം ഗസ്‌റ്റ് ഹൗസിൽ നിന്നും മടങ്ങുന്ന വഴി കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് യുവതി മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമത്തിനുള്ള കുറ്റം കൂടി കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. എംഎല്‍എ ബലാത്സംഗം ചെയ്‌തത് അഞ്ച് വര്‍ഷമായി പരിചയമുളള യുവതിയെ എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കേസിന്‍റെ തുടക്കത്തിൽ യുവതിയുടെ പരാതി പലതവണ അവഗണിച്ചിരുന്നു. മാത്രമല്ല കേസിൽ ഒത്തുതീര്‍പ്പിനും ശ്രമിച്ച കോവളം സിഐക്കെതിരെയും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസ് കോവളം പൊലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയശേഷം നല്‍കിയ മൊഴിയിലും പീഡനാരോപണത്തില്‍ യുവതി ഉറച്ച് നിന്നതോടെയാണ് ബലാത്സംഗക്കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

2022 സെപ്റ്റംബര്‍ 28-നാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്ക് കൊണ്ടുപോകുന്ന വഴി വീണ്ടും ഉപദ്രവിച്ചുവെന്നുമായിരുന്നു പരാതി. കേസ് കോവളം പൊലീസിന് സെപ്‌റ്റംബറിൽ തന്നെ കൈമാറിയെങ്കിലും ഒക്ടോബറിലാണ് അന്വേഷണം തുടങ്ങിയത്. തുടക്കത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു.

ALSO READ : ജിഷ വധക്കേസിൽ നിര്‍ണായക വിധി: അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ തന്നെ; വിചാരണ കോടതി വിധി ശരിവച്ച് ഹൈക്കോടതി

ABOUT THE AUTHOR

...view details