കോഴിക്കോട്:ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ തെരച്ചില്‍ ഊര്‍ജിതം. സ്‌കൂബ സംഘം അടക്കമാണ് പുഴയില്‍ പരിശോധന നടത്തുന്നത്. മാവൂര്‍, വാഴക്കാട്, മുക്കം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് തെരച്ചില്‍ നടക്കുന്നത്.
സ്വകാര്യ സ്‌കൂബ ഡൈവേഴ്‌സിന്‍റെ ആറംഗ സംഘമാണ് പരിശോധനയ്ക്കായി കൂളിമാട് എത്തിയത്. ചാലിയാറിൻ്റെ ഇരു ഭാഗങ്ങളിലെയും സംശയം തോന്നുന്ന ഇടങ്ങളിൽ പുഴയിൽ മുങ്ങി പരിശോധന നടത്തുകയാണ് സംഘം. ഇതിനുപുറമേ ഡ്രോൺ പരിശോധനയും ചാലിയാറിൽ നടക്കുന്നുണ്ട്. ചാലിയാറിലെ പരിശോധന വിലയിരുത്തുന്നതിന് കോഴിക്കോട് റൂറൽ എസ്‌പി അരവിന്ദ് സുകുമാറും സ്ഥലത്തെത്തി.