കോഴിക്കോട്: കാരശ്ശേരിയില്‍ നിന്നും ആറ് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. മരഞ്ചാട്ടി പുതിയാട്ടുകുണ്ടിൽ പി കെ അലവിയുടെ വീട്ടിൽ നിന്നാണ് നാല് കോഴികളെ കൊന്ന പെരുമ്പാമ്പിനെ പിടികൂടിയത്. താമരശേരി സ്‌നേക് റസ്ക്യൂ ടീം അംഗം കബീർ കളൻ തോടിന്‍റെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.
രാവിലെ കോഴികളുടെ ശബം കേട്ട് ചെന്നപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. അപ്പോഴേക്കും നാല് കോഴികളെ പാമ്പ് കൊന്നിരുന്നു. മഴക്കാലം തുടങ്ങിയതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും രാജവെമ്പാല ,മൂർഖൻ ,അണലി ,ശംഖു വരയൻ, പെരുമ്പാമ്പ് തുടങ്ങി നിരവധി പാമ്പുകളെ പിടികൂടിയിട്ടുണ്ട് കബീർ.