ഇടുക്കി : പി വി അൻവറിൻ്റെ അറസ്റ്റ് കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത സംഭവമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാഭാവിക പ്രതിഷേധമാണ് അൻവർ നടത്തിയത്. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിന് ഒരു സ്വാഭാവിക നടപടിയുണ്ട്. അദ്ദേഹം ജനങ്ങല്‍ തെരഞ്ഞെടുത്ത പ്രതിനിധിയാണ്.
പിണറായി വിജയനെ വിമർശിച്ചാൽ ജയിലിൽ അടക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും പിവി അൻവർ യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ല എന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല ഇടുക്കിയിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം നവീൻ ബാബുവിൻ്റെ ആത്മഹത്യയില്‍ നീതി കിട്ടില്ല എന്നത് കൊണ്ടാണ് അദ്ദേഹത്തിൻ്റെ കുടുംബം കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം വേണ്ടെന്ന ഉത്തരവിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ സിപിഎം രാഷ്‌ടീയം കളിക്കുകയാണ്. ഐസി ബാലകൃഷ്‌ണൻ സത്യസന്ധനായ നേതാവാണെന്നും രമേശ് ചെന്നിത്തല ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: 'പിണറായി വിജയൻ കേരള ഹിറ്റ്ലർ'; പിവി അൻവറിന്‍റെ അറസ്‌റ്റിൽ പ്രതികരിച്ച് കെ മുരളീധരൻ