രാം ചരണ്‍ ചിത്രം 'ഗെയിം ചേഞ്ചറി'ന്‍റെ പ്രീ റിലീസ് ഇവന്‍റില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് ആരാധകര്‍ മരിച്ചു. ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയില്‍ ആണ് സംഭവം. കാക്കിനാഡയിലെ ഗൈഗോലുപാടു സ്വദേശികളായ അരവ മണികണ്ഠ, തൊക്കട ചരണ്‍ എന്നീ രണ്ട് ആരാധകരാണ് ശനിയാഴ്‌ച രാത്രി പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ വാഹനാപകടത്തില്‍ മരിച്ചത്.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന വാന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'ഗെയിം ചേഞ്ചറി'ന്‍റെ നിര്‍മാതാവ് ദില്‍ രാജു ഇരുവരുടെയും വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഇരുകുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. "ഇത്തരം സന്തോഷ നിമിഷങ്ങളിള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്, അത് വേദനാജനകവുമാണ്. എനിക്ക് കഴിയാവുന്ന വിധത്തില്‍ ആ കുടുംബങ്ങളെ സഹായിക്കും. അവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായ വാദ്ധാനം ചെയ്‌തിട്ടുണ്ട്", രാജു പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഗെയിം ചേഞ്ചറി'ന്‍റെ നിര്‍മാതാക്കളായ ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ദില്‍രാജു 10 ലക്ഷം രൂപ നല്‍കുന്ന കാര്യം പങ്കുവച്ചു.
ചടങ്ങില്‍ പങ്കെടുത്ത രാം ചരണും ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണം ഇരകളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം വാഗ്ധാനം ചെയ്‌തിട്ടുണ്ട്.
അല്ലു അര്‍ജുന്‍ നായകനായി 'പുഷ്‌പ 2:ദി റൂള്‍' പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിന്‍റെ ഞെട്ടല്‍ മാറുന്നതിനിനെ മുന്‍പാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. മരിച്ച യുവതിയുടെ മകന് ഗുരുരതമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രാം ചരണ്‍ ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. ഗെയിം ചേഞ്ചറിന്‍റെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്‌പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്‍റ്സ് ആയിരുന്നു.
Producer #DilRaju garu announced ₹10 lakhs and assured support to the families of the two individuals Aarava Manikanta & Thokaada Charan who tragically lost their lives in the accident following the #GameChanger event. Our deepest condolences to their loved ones in this…
— Sri Venkateswara Creations (@SVC_official) January 6, 2025
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.