ന്യൂഡൽഹി: അയർലൻഡിനെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ വനിതാ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും ഫാസ്റ്റ് ബൗളർ രേണുക സിങ് താക്കൂറിനും വിശ്രമം അനുവദിച്ചു. ഹർമൻപ്രീത് പരുക്ക് കാരണമാണ് വിട്ടുനില്‍ക്കുന്നത്. തുടര്‍ന്ന് സ്‌മൃതി മന്ദാനയാണ് ടീമിനെ നയിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓൾറൗണ്ടർ ദീപ്തി ശർമയാണ് വൈസ് ക്യാപ്റ്റൻ. മലയാള താരം മിന്നുമണിയും പതിനഞ്ചംഗ ടീമിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ജനുവരി 10 മുതൽ ആരംഭിക്കുന്ന ഹോം പരമ്പരയിലെ മൂന്ന് മത്സരങ്ങളും രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും. വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ പരമ്പരയ്ക്ക് ശേഷം പട്രീക്ക റാവൽ ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തി. 3 ഇന്നിങ്സുകളിൽ നിന്ന് 44.66 ശരാശരിയിൽ 134 റൺസ് താരം നേടിയിട്ടുണ്ട്.
SMRITI MANDHANA WILL LEAD INDIA IN THE ODI SERIES AGAINST IRELAND...!!!! 🇮🇳
— Johns. (@CricCrazyJohns) January 6, 2025
- Harmanpreet Kaur rested. pic.twitter.com/R5RlizG7RS
ഷഫാലി വര്‍മയെ വീണ്ടും തഴഞ്ഞപ്പോള്‍ പരിക്കേറ്റ പൂജ വസ്ട്രക്കറെയും ടീമിലേക്ക് പരിഗണിച്ചില്ല. ടി20 രാജ്യാന്തര മത്സരങ്ങൾ മാത്രം കളിച്ച പരിചയമുള്ള ഓൾറൗണ്ടർ രാഘവി ബിഷ്ടിനേയും ഉള്‍പ്പെടുത്തി.
സെയ്‌ലി സത്‌ഘരെയും ആദ്യമായി ടീമിൽ ഇടംപിടിച്ചു. ഈമാസം 12നും 15നുമാണ് മറ്റുരണ്ട് ഏകദിനങ്ങൾ. അടുത്തിടെ വിന്‍ഡീസിനെതിരായ പരമ്പരയിൽ ടി 20 പരമ്പരയും ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.
3️⃣ Royal Challengers in the 🇮🇳 Women’s squad with Smriti Mandhana 🫡 at the helm for the 🇮🇪 ODIs ⚔
— Royal Challengers Bengaluru (@RCBTweets) January 6, 2025
This team’s ready to serve some major slay 🆚 Ireland! 💥#PlayBold #ನಮ್ಮRCB #INDvIRE pic.twitter.com/BoOv0Tbtgf
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:
സ്‌മൃതി മന്ദാന (ക്യാപ്റ്റൻ), ദീപ്‌തി ശർമ (വൈസ് ക്യാപ്റ്റൻ), പ്രതീക് റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, ഉമാ ഛേത്രി, റിച്ച ഘോഷ്, തേജൽ ഹസ്ബാനിസ്, രാഘ്വി ബിഷ്ത്, മിന്നു മണി, പ്രിയ മിശ്ര, തനുജ കൻവാർ, ടിറ്റാസ് സാധു, സൈമ താക്കൂർ, സെയ്‌ലി സത്‌ഘരെ.
Also Read: മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം; ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു - MANCHESTER UNITED