കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട കാര്‍ പോസ്‌റ്റിലിടിച്ചു: രണ്ട് പേര്‍ക്ക് പരിക്ക് - Car Accident Kozhikode - CAR ACCIDENT KOZHIKODE

കാര്‍ പോസ്‌റ്റിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. അപകടം ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍.

CAR ACCIDENT DEATH  CAR HIT IN ELECTRIC POST IN KOZHIKODE  കോഴിക്കോട് കാര്‍ അപകടം  കാര്‍ പോസ്റ്റിലിടിച്ച് അപകടം
Car Accident (ETV Bharat)

By ETV Bharat Kerala Team

Published : Jun 5, 2024, 9:07 PM IST

കോഴിക്കോട്:പെരുമണ്ണയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്‌റ്റിലിടിച്ച് അപകടം. റോഡരികിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്ക്. മുണ്ടുപാലം സ്വദേശികളായ മെയ്‌തീന്‍, അബൂബക്കര്‍ സിദ്ദിഖ് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പാലാഴി ഭാഗത്ത് നിന്നും പുത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ (ജൂണ്‍ 4) വൈകിട്ട് 7.30 ഓടെയാണ് സംഭവം. പെരുമണ്ണയിലെ പ്രധാന റോഡിലേക്ക് തിരിയുന്നതിനിടെ മുന്നിലെത്തിയ ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പോസ്‌റ്റില്‍ ഇടിച്ചത്. ഇതിനിടെ റോഡരികില്‍ നിന്ന മെയ്‌തീനെയും അബൂബക്കര്‍ സിദ്ദിഖിനെയും കാര്‍ ഇടിച്ചിടുകയായിരുന്നു.

അപകടത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കൂടാതെ അപകടത്തില്‍ പരിക്കേറ്റ അബൂബക്കര്‍ സിദ്ദിഖിന്‍റെ സൈക്കിളിനും കേടുപാടുകളുണ്ട്.

Also Read:കുന്ദമംഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ചു; 21 പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details