കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ കാര്‍ അപകടം; 2 ഡിവൈഎഫ്‌ഐ നേതാക്കള്‍ മരിച്ചു, 2 പേര്‍ക്ക് പരിക്ക് - Car Accident Death In Alappuzha - CAR ACCIDENT DEATH IN ALAPPUZHA

ആലപ്പുഴയിലെ കാര്‍ അപകടത്തില്‍ 2 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്ക്. കാര്‍ കലിങ്കില്‍ ഇടിച്ചാണ് അപകടം.

Car Accident Alappuzha  DYFI Leaders Died in Car Accident  ആലപ്പുഴയിൽ കാര്‍ അപകടം  കാര്‍ അപകടത്തില്‍ 2 മരണം
Rajeesh (ETV Bharat)

By ETV Bharat Kerala Team

Published : Jul 29, 2024, 6:56 AM IST

ആലപ്പുഴ:വളവനാടില്‍ കാര്‍ അപകടത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. മാരാരിക്കുളം സ്വദേശികളായ രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. വളവനാട് പ്രീതികുളങ്ങരയില്‍ വച്ച് ഇന്നലെ (ജൂലൈ 28) വൈകിട്ടാണ് സംഭവം.

അമിത വേഗത്തിലെത്തിയ കാര്‍ റോഡരികിലെ കലിങ്കില്‍ ഇടിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ നേതാക്കള്‍ അടക്കം 4 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ മറ്റ് പേരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read:വൈക്കത്ത് സ്വകാര്യ ബസ് അപകടം; 50 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

ABOUT THE AUTHOR

...view details