കാസർകോട്:ജില്ലയിലെ മുഴുവൻ ബസുകളുടെയും ഇന്ന് ഓടിയത് വയനാടിന് കൈത്താങ്ങ് നല്‍കാന്‍. ഇന്ന് ഒരു ദിവസത്തെ മുഴുവൻ കളക്ഷനും ജീവനക്കാരുടെ വേതനവും അവര്‍ വയനാട്ടിലെ ദുരന്തബാധിതർക്കായി നൽകും. കാസർകോട് ജില്ലയിലെ 350 ലേറെ സ്വകാര്യ ബസുകളാണ് കാരുണ്യ യാത്രയുടെ ഭാഗമായത്.
എൻഎ നെല്ലിക്കുന്ന് എംഎൽഎ കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. ടിക്കറ്റ് നല്‍കി ബസ് ചാര്‍ജ് ഈടാക്കുന്ന രീതിയ്ക്ക് പകരമായി ജീവനക്കാര്‍ ബക്കറ്റുമായി യാത്രക്കാരെ സമീപിച്ചു. തങ്ങള്‍ക്ക് ഇഷ്‌ടമുള്ള തുക യാത്രക്കാര്‍ ബക്കറ്റിൽ നിക്ഷേപിച്ചു. വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.