തിരുവനന്തപുരം :കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിലും ബജറ്റ് ടൂറിസം സെല്ലിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കണമെന്ന് നിർദേശം. ബജറ്റ് ടൂറിസം സെൽ സംസ്ഥാന കോര്‍ഡിനേറ്ററാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. യൂണിറ്റുകളിൽ നടക്കുന്ന ബജറ്റ് ടൂറിസം സെല്ലിൻ്റെ പ്രവർത്തനങ്ങളും ടൂർ പാക്കേജ് വിവരങ്ങളും പാലിക്കേണ്ട ഉത്തരവുകളും യൂണിറ്റുകളിൽ ഉള്ളവർക്ക് അറിയില്ലെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
നിർദേശങ്ങൾ ഇങ്ങനെ:
- നിലവിൽ ബജറ്റ് ടൂറിസം സെല്ലിനായി ആരംഭിച്ചിട്ടുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പ് യൂണിറ്റിൻ്റെ ഔദ്യോഗിക ഗ്രൂപ്പായി മാറ്റണം.
- ഗ്രൂപ്പിൻ്റെ പേര് എല്ലാ യൂണിറ്റിലും നൽകണം
(ഉദാ: കൊല്ലം ബിറ്റിസി ഒഫിഷ്യൽ) - ഡിറ്റിഒ/എറ്റിഒ, ഡിഇ/എഡിഇ/സിഎം, സൂപ്രണ്ട്, അക്കൗണ്ടൻ്റ്, ജിസിഐ/ഐസി, എച്ച്‌വിഎസ്/വിഎസ്, ബിറ്റിസി യൂണിറ്റ് കോർഡിനേറ്റേഴ്‌സ്, ജില്ല കോർഡിനേറ്റർ എന്നിവരെ ഗ്രൂപ്പിൽ ചേർത്ത് അഡ്‌മിനാക്കണം
- നിലവിൽ ബജറ്റ് ടൂറിസം സെല്ലിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് ഇല്ലാത്ത യൂണിറ്റുകളിൽ പുതിയത് ആരംഭിക്കണം.