കേരളം

kerala

ETV Bharat / state

പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റി: എസ്‌ഐക്കും സിഐക്കും എതിരെ കേസ് - BRIBERY CASE AGAINST SI AND CI - BRIBERY CASE AGAINST SI AND CI

കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും ചേർന്ന് പണം കൈപ്പറ്റിയത്. എസ് ഐക്ക് 10 ലക്ഷവും സിഐക്ക് 8 ലക്ഷവും മൂന്നാം പ്രതിക്ക് നാല് ലക്ഷവും കൈക്കൂലി ലഭിച്ചതായാണ് വിവരം.

CASE AGAINST VALANCHERY SI AND CI  വളാഞ്ചേരി കൈക്കൂലി കേസ്  എസ്‌ഐക്കും സിഐക്കും എതിരെ കേസ്  VALANCHERY SI AND CI BRIBERY CASE
Valanchery Police Station (ETV Bharat)

By ETV Bharat Kerala Team

Published : May 30, 2024, 7:32 PM IST

മലപ്പുറം: കേസില്‍ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ വളാഞ്ചേരി എസ്‌ഐക്കും സിഐക്കും എതിരെ കേസെടുത്ത് പൊലീസ്. വളാഞ്ചേരി സിഐ സുനില്‍ദാസ്, എസ്ഐ ബിന്ദുലാല്‍, ഇവരുടെ സഹായിയായ അസൈനാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. തിരൂര്‍ ഡിവൈഎസ്‌പിയാണ് കേസെടുത്തത്.

പാറമടയില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന സ്‌ഫോടക വസ്‌തു പിടിച്ചെടുത്ത സംഭവമായി ബന്ധപ്പെട്ട് തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ നിസാറിനെ റിമാന്‍ഡ് ചെയ്യിപ്പിക്കാമെന്നും ഭൂവുടമകളെ പ്രതികളാക്കാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി നിസാര്‍ മുഖേന ഇവര്‍ പണം തട്ടുകയായിരുന്നു. സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് വിവരം.

എസ് ഐ 10 ലക്ഷവും സിഐ 8 ലക്ഷവും മൂന്നാം പ്രതി നാല് ലക്ഷവും തട്ടിയെടുത്തതായാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സിഐയും എസ്‌ഐയും ഒളിവിലാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയിലേക്കൊരുങ്ങുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.

Also Read: സര്‍ട്ടിഫിക്കറ്റ് ശരിയാക്കാൻ 2000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് പിടിയിൽ

ABOUT THE AUTHOR

...view details