കണ്ണൂർ :ചക്കരക്കല്ലിൽ ബോംബ് സ്‌ഫോടനം. ബാവോട് റോഡരികിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സിപിഎം - ബിജെപി സംഘർഷം നിലനിന്നിരുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം പൊലീസ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ഐസ്‌ക്രീം ബോൾ ബോംബുകൾ പൊട്ടിയത്.
കണ്ണൂരിൽ ഐസ്ക്രീം ബോംബ് സ്‌ഫോടനം ; പൊട്ടിത്തെറി സംഘര്‍ഷ സ്ഥലത്ത് - Bomb blast in Kannur - BOMB BLAST IN KANNUR
പൊട്ടിത്തെറിച്ചത് രണ്ട് ഐസ്‌ക്രീം ബോൾ ബോംബുകള്‍
Bomb blast (Source: ETV Bharat Reporter)
Published : May 13, 2024, 10:55 AM IST
അതേസമയം സ്‌ഫോടനത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ALSO READ:കണ്ണൂരില്‍ അരുംകൊല ; ഭിന്നശേഷിക്കാരനെ സഹോദരീപുത്രൻ കോടാലികൊണ്ട് അടിച്ചുകൊന്നു