കേരളം

kerala

ETV Bharat / state

വഞ്ചിപ്പാട്ടിന്‍റെ അകമ്പടി, തോരാമഴയിലും അണയാതെ ആവേശം; തലവടി ചുണ്ടൻ നീരണഞ്ഞു - Thalavadi Chundan Entered To Water - THALAVADI CHUNDAN ENTERED TO WATER

ആലപ്പുഴയില്‍ സാബു നാരായണൻ ആചാരിയുടെ കാർമികത്വത്തില്‍ തലവടി ചുണ്ടൻ നീരണിഞ്ഞു. കോരിചൊരിയുന്ന മഴയിലും ആവേശം ഒട്ടും കെട്ടുപോകാതെയാണ് ചടങ്ങുകള്‍ നടന്നത്. ഇത്തവണ തലവടി ചുണ്ടനിൽ തുഴയെറിയുന്നത് കൈനകരി യുബിസി ടീമാണ്.

THALAVADI CHUNDAN  തലവടി ചുണ്ടൻ നീരണഞ്ഞു  ആലപ്പുഴയില്‍ വളളം നീരണിഞ്ഞു  ALAPPUZHA NEWS
തലവടി ചുണ്ടൻ നീരണഞ്ഞു (ETV Bharat)

By ETV Bharat Kerala Team

Published : Jul 18, 2024, 9:58 AM IST

ആർപ്പുവിളിയുടെയും വള്ളപ്പാട്ടിൻ്റെയും അകമ്പടിയോടെ തലവടി ചുണ്ടൻ നീരണിയുന്നു (ETV Bharat)

ആലപ്പുഴ :കനത്ത മഴയിലും ജലോത്സവ പ്രേമികളുടെ ആവേശം ചോരാതെ തലവടി ചുണ്ടൻ നീരണിഞ്ഞു. ചുണ്ടൻ വള്ളത്തിൻ്റെ ശില്‍പി സാബു നാരായണൻ ആചാരിയുടെ കാർമികത്വത്തില്‍ ആർപ്പുവിളികളോടെയും വഞ്ചി പട്ടിന്‍റെ ആരവത്തോടെയുമാണ് തലവടി ചുണ്ടൻ നീരണിഞ്ഞത്. കൈനകരി യുബിസി ടീമാണ് തലവടി ചുണ്ടനിൽ ഇത്തവണ തുഴയെറിയുന്നത്.

ചടങ്ങില്‍ മരങ്ങാട്ടില്ല൦ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്‌ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. തലവടി സെന്‍റ് തോമസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ജോൺ പടിപ്പുര പ്രാർഥനയ്ക്ക് നേതൃത്വം നൽകി. തലവടി ഗണപതി ക്ഷേത്ര കടവിലും, തിരുപനയനൂർകാവ് ദേവി ക്ഷേത്ര കടവിലും യാത്രയയപ്പ് നല്‍കി. എടത്വാ സെന്‍റ് ജോർജ് ഫെറോന പള്ളി, തലവടി സെന്‍റ് തോമസ് ഓർത്തഡോക്‌സ് പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ വള്ളത്തിൻ്റെ കൂമ്പ് എത്തിച്ച് പ്രത്യേക പ്രാര്‍ഥന നടത്തി.

നീരണിയിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന യോഗം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഗായത്രി ബി നായർ ഉദ്‌ഘാടനം ചെയ്‌തു. വർക്കിങ് പ്രസിഡന്‍റ് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ടീം അംഗങ്ങള്‍ക്കുളള പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്, ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർ ടിടിബിസി ക്ലബ്‌ ജനറൽ സെക്രട്ടറി റിക്‌സൺ എടത്തിൽ, വൈസ് പ്രസിഡന്‍റ് കെ ആർ ഗോപകുമാർ, ട്രഷറർ അരുൺ പുന്നശ്ശേരി എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.

തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുൺ, എക്‌സിക്യൂട്ടിവ് ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് പ്രിൻസ് പീറ്റർ പാലത്തിങ്കൽ, അജിത്ത് പിഷാരത്ത്, ജോജി ജെ വയലപ്പള്ളി പി ഡി രമേശ്‌കുമാർ, ഡോ. ജോൺസൺ, വി ഇടിക്കുള, അനിൽകുമാർ കുന്നംപള്ളിൽ, തോമസ്‌കുട്ടി ചാലുങ്കൽ, ഗോകുൽ കൃഷ്‌ണ, ജെറി മാമ്മൂടൻ, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ പ്രതിനിധി സിബി ജോർജ് എന്നിവർ പ്രസംഗിച്ചു.

Also Read:ദക്ഷിണേന്ത്യയിലെ ആദ്യ അന്തർവാഹിനി: ഐഎൻഎസ് സിന്ധുധ്വജ് ഓർമ്മകളിലേക്ക്; കപ്പല്‍ പൊളിച്ചുതുടങ്ങി

ABOUT THE AUTHOR

...view details