ഇടുക്കി:ദേവികുളം മുന്‍ എംഎൽഎ എസ് രാജേന്ദ്രനെ ബിജെപി നേതാക്കൾ നേരിട്ടെത്തി സന്ദർശിച്ചു. മൂന്നാർ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോക്‌ടർ ജെ പ്രമീളാദേവി മധ്യമേഖല പ്രസിഡന്‍റ് എൻ ഹരി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം.
എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ; രാഷ്‌ട്രീയ സന്ദര്‍ശനമല്ലെന്ന് രാജേന്ദ്രൻ - BJP leaders visit S Rajendran - BJP LEADERS VISIT S RAJENDRAN
ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ നേരിട്ടെത്തി സന്ദർശിച്ച് ബിജെപി നേതാക്കൾ. കൂടിക്കാഴ്‌ചയില്‍ രാഷ്‌ട്രീയം ഇല്ലെന്ന് രാജേന്ദ്രൻ.
BJP LEADERS VISIT S RAJENDRAN (Source: ETV Bharat Reporter)
Published : May 5, 2024, 7:04 PM IST
കൂടിക്കാഴ്‌ചയില്‍ രാഷ്‌ട്രീയം ഇല്ലെന്നാണ് എസ് രാജേന്ദ്രൻ പിന്നീട് പ്രതികരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ നടന്ന ചില അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്നും രാജേന്ദ്രൻ പറഞ്ഞു.
Also Read:മേയറുടെ വാദം പൊളിയുന്നു, കെഎസ്ആർടിസി ബസിനെ പിന്തുടർന്ന് തടയുന്ന സിസിടിവി ദൃശ്യം പുറത്ത്