തൃശൂര്‍: രാജ്യസഭ സീറ്റ് വിവാദത്തിൽ പ്രതികരണവുമായി സിപിഐ. സിപിഐയുടെ സീറ്റ് സിപിഐക്ക് തന്നെ ലഭിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിവാദത്തിനും ബഹളത്തിനും തങ്ങളില്ല.
'സിപിഐയുടെ സീറ്റ് സിപിഐക്ക് തന്നെ ലഭിക്കണം'; രാജ്യസഭ സീറ്റ് വിവാദത്തിൽ ബിനോയ് വിശ്വം - BINOY VISWAM ON SEAT CONTROVERSY - BINOY VISWAM ON SEAT CONTROVERSY
സിപിഐയുടെ സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണ്, പറയേണ്ട സ്ഥലത്ത് പറയുമെന്ന് ബിനോയ് വിശ്വം
BINOY VISWAM ON SEAT CONTROVERSY (Source: Etv Bharat Reporter)
Published : May 13, 2024, 7:29 PM IST
സീറ്റ് സംബന്ധിച്ച കാര്യം പറയാനുള്ള സ്ഥലം എൽഡിഎഫ് യോഗങ്ങളാണെന്നും പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ട സ്ഥലത്ത് പറയുമെന്നും ബിനോയ് വിശ്വം തൃശൂരിൽ വ്യക്തമാക്കി. എൽഡിഎഫിന് ഒരു രീതിയുണ്ടെന്നും രാഷ്ട്രീയ സഖ്യമാണ് എൽഡിഎഫ് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ALSO READ:സിപിഐ സ്ഥാനാര്‍ഥികളെ ബലി കൊടുത്ത് സിപിഎം ബിജെപിയെ സഹായിക്കുന്നു: സാബു എം ജേക്കബ്