കേരളം

kerala

ETV Bharat / state

തൃക്കരിപ്പൂരില്‍ ബൈക്ക് അപകടം: യുവാക്കൾക്ക് ദാരുണാന്ത്യം; നീലേശ്വരത്ത് കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരന്‍ മരിച്ചു - accident death in Kasaragod - ACCIDENT DEATH IN KASARAGOD

നിയന്ത്രണം വിട്ട ബൈക്ക് ടെലിഫോൺ ബോക്‌സിൽ ഇടിച്ച് തൃക്കരിപ്പൂരില്‍ രണ്ട് യുവാക്കൾ മരിച്ചു. രാവിലെ ഐടിഐയിലേക്ക് പോകുമ്പോഴാണ് നീലേശ്വരത്ത് 19കാരന്‍ അപകടത്തില്‍പ്പെട്ടത്.

ACCIDENT DEATH  BIKE HIT IN TELEPHONE BOX  കാസർകോട്  TWO MEN DIED
ACCIDENT DEATH IN KASARAGOD (ETV Bharat)

By ETV Bharat Kerala Team

Published : Jun 7, 2024, 10:34 AM IST

Updated : Jun 7, 2024, 11:18 AM IST

കാസർകോട് :തൃക്കരിപ്പൂരിൽ ബൈക്ക് ടെലിഫോൺ ബോക്‌സിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് (25), പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. അർധരാത്രി തെക്കുംമ്പാട് ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഷാനിദ് ആണ് വണ്ടി ഓടിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് ടെലിഫോൺ ബോക്‌സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിഎൻ 14 ഡി 9693 ബൈക്കിന്‍റെ മുൻവശം പൂർണമായും തകർന്നു.

ബസും ബൈക്കും കൂട്ടിയിച്ച് അപകടം :നീലേശ്വരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ സ്വദേശി വിഷ്‌ണു (19)വാണ് മരിച്ചത്. കയ്യൂർ ഐടിഐയിലെ വിദ്യാർഥിയാണ്. രാവിലെ ഐടിഐയിലേക്ക് പോകുമ്പോഴാണ് അപകടം

ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ പിടിവിട്ട് വീണു ; യുവതിക്ക് ദാരുണാന്ത്യം :കോഴിക്കോട് ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് യുവതിക്ക് ദാരുണാന്ത്യം. ജൂൺ 6 നാണ് സംഭവം നടന്നത്. തലശ്ശേരി പുല്ലൂക്കര ജാസ്‌മിൻ വില്ലയിൽ ഹാഷിമിന്‍റെ ഭാര്യ വാഹിദ (44) ആണ് മരിച്ചത്. സിഎംഎ പരീക്ഷ എഴുതുന്ന മകൾക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷ സെന്‍ററിൽ എത്തിയതായിരുന്നു. മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

എറണാകുളം - നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിൽ കയറുന്നതിനിടെ ഇവർ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ട്രെയിനിനടിയിലേക്ക് വീണ ഇവർ തൽക്ഷണം മരിച്ചു.

ALSO READ :ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ 200 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; കർണാടക സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Last Updated : Jun 7, 2024, 11:18 AM IST

ABOUT THE AUTHOR

...view details