കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു: യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക് - Youth Died In Bike Accident - YOUTH DIED IN BIKE ACCIDENT

തൃശൂരിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചൗക്ക സ്വദേശി നിവേദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു.

ബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ചു  ചൗക്ക സ്വദേശി മരിച്ചു  തൃശൂരില്‍ ബൈക്ക് അപകടം  BIKE ACCIDENT IN THRISSUR
നിവേദ് (24) (ETV Bharat)

By ETV Bharat Kerala Team

Published : Jun 25, 2024, 7:56 PM IST

ബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ച് അപകടം (ETV Bharat)

തൃശൂർ:ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്. ചൗക്ക സ്വദേശി നിവേദാണ് (24) മരിച്ചത്. എലിഞ്ഞിപ്ര കനാൽ പാലത്തിന് സമീപം ഇന്നലെ (ജൂൺ 24) രാത്രി 10 മണിയോടെയായിരുന്നു അപകടം. നിവേദിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പാലക്കാട് സ്വദേശി രാഹുലിനാണ് പരിക്കേറ്റത്. രാഹുല്‍ ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details