പത്തനംതിട്ട: ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നരക യാതന അനുഭവിച്ച് ബംഗാള്‍ സ്വദേശി. ഏതാനും ദിവസങ്ങള്‍ മുമ്പ് റാന്നിയിലെ ഓടയില്‍ നിന്നും എന്തോ അനക്കം നാട്ടുകാരിലൊരാളുടെ ശ്രദ്ധയിപ്പെട്ടു. എന്നാല്‍ അന്നത് കാര്യമായെടുത്തില്ല. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇതേ അനുഭവം ഉണ്ടായതോടെ ഇയാള്‍ നാട്ടുകാരെ വിവരം അറിയിച്ചു.
റോഡില്‍ നിന്നും നോക്കിയിട്ട് പലരും പറഞ്ഞു. ഓടയില്‍ പെരുമ്പാമ്പ് വന്നു കുടുങ്ങിയതാണെന്ന്. പെരുമ്പാമ്പ് ഓടയിലൂടെ ഇഴയാന്‍ ശ്രമിച്ചതിന്‍റെ ശബ്‌ദമായിരിക്കും കേട്ടതെന്ന് എല്ലാവരും കരുതി. എന്തായാലും ഓടയില്‍ വീണ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തണമെന്ന് നാട്ടുകാരും കരുതി.
അങ്ങനെ പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശിനെ അടക്കം സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. പ്രകാശ് അടക്കമുള്ള നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടയില്‍ ഇറങ്ങി. പരിശോധന തുടങ്ങി. ഇതോടെയാണ് നാട്ടുകാരെയെല്ലാം ഞെട്ടിക്കും വിധം ഓടയില്‍ ഒരു ആള്‍രൂപത്തെ കണ്ടത്.
ഓടയില്‍ കഴിഞ്ഞ ബംഗാള്‍ സ്വദേശിയെ രക്ഷപ്പെടുത്തി (ETV Bharat) ആദ്യമൊന്ന് നടുങ്ങിയെങ്കിലും പിന്നെയാണ് അതൊരു മനുഷ്യനാണെന്ന യാതാര്‍ഥ്യം തിരിച്ചറിയുന്നത്. കഷ്‌ടപ്പെട്ട് നാട്ടുകാര്‍ അയാളെ പുറത്തെത്തിച്ചു. ജനങ്ങളെ കണ്ട് അയാള്‍ അല്‍പം ഭയപ്പെട്ടാണ് നിന്നത്. എന്നാലും നാട്ടുകാര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് മലയാളി അല്ലെന്ന വാസ്‌തവം തിരിച്ചറിഞ്ഞത്. ഹിന്ദി ഭാഷയാണ് വശ്യമുള്ളതെന്ന് മനസിലാക്കിയ നാട്ടുകാര്‍ സ്ഥലവും പേരും എല്ലാം ആരാഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തികച്ചും അജ്ഞാതരായ ആളുകളെ നോക്കി അല്‍പം ഭയത്തോടെയാണെങ്കിലും അയാള്‍ ചോദിച്ചതിനെല്ലാം ഒരു വിധത്തില്‍ മറുപടി പറഞ്ഞൊപ്പിച്ചു. "വെസ്റ്റ് ബംഗാളിലെ വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ കുമാര്‍പൂര്‍ സ്വദേശിയാണെന്നാണ് പറയുന്നത്. എങ്ങിനെയാണ് എത്തിയതെന്ന് വ്യക്തമായി പറയുന്നില്ല. അച്ഛനും അമ്മയും കുടുംബവുമൊക്കെയുണ്ടെന്നാണ് ഇയാള്‍ പറയുന്നത്.ഓടയില്‍ കഴിഞ്ഞ ദിവസങ്ങളൊന്നും ഭക്ഷണം കഴിച്ചിട്ടില്ല. അഞ്ചു ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നാണ് പറയുന്നത്. ഞങ്ങള്‍ ഭക്ഷണം കൊടുത്തു. കഴിഞ്ഞ അഞ്ച് ദിവസമായി ഓടയിലാണ് താമസം. വെള്ളം കുടിച്ചതാകട്ടെ ഓടയിലൂടെ ഒഴുകിയെത്തിയ മലിനജലം.അതാണ് ഏറെ ദുഖകരം. എന്തായാലും ഒരു മനുഷ്യജീവിയല്ലേ . മറ്റു പ്രശ്നങ്ങളൊന്നും ഇയാള്‍ക്കില്ലെന്നാണ് മനസ്സിലാവുന്നത്. ചെറിയ മാനസികമായി വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് സംശയിക്കുന്നത്. "പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പറഞ്ഞു.
വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ നാട്ടുകാര്‍ ഇയാള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കി. കുളിപ്പിച്ച് വൃത്തിയാക്കി. തുടര്‍ന്ന് ഇയാള്‍ക്കൊരു സുരക്ഷിതയിടം തരപ്പെടുത്തണമെന്നായി. നാട്ടുകാരില്‍ പലരും അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങി. ഒടുക്കം റാന്നിയിലെ തന്നെ ആകാശപ്പറവയിലേക്ക് മാറ്റാനും തീരുമാനമായി.
Also Read:അതിഥി തൊഴിലാളി മൂന്ന് മാസം കഴിഞ്ഞത് പട്ടിക്കൂട്ടില്‍; പ്രതിമാസം 500 രൂപ വാടക!!!