കേരളം

kerala

ETV Bharat / state

ജലനിരപ്പ് ഉയർന്നു: ബാണാസുര സാഗറിന്‍റെ ഷട്ടര്‍ നാളെ തുറക്കും; ജാഗ്രത നിർദേശം - BANASURA SAGAR DAM OPENS - BANASURA SAGAR DAM OPENS

ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടര്‍ നാളെ തുറക്കും. സമീപത്തുള്ളവർക്ക് ജാഗ്രത നിർദേശം. ഷട്ടര്‍ തുറക്കുന്നത് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനെത്തുടർന്ന്.

ബാണാസുരസാഗർ  WAYANAD RAIN UPDATES  HEAVY RAIN IN WAYANAD  BANASURA SAGAR DAM
Banasura Sagar Dam (ETV Bharat)

By ETV Bharat Kerala Team

Published : Jul 29, 2024, 8:07 PM IST

വയനാട്: ജലനിരപ്പ് ഉയരുന്നതിനെത്തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടര്‍ നാളെ (ജൂലൈ 30) രാവിലെ എട്ടിന് തുറക്കും. പ്രദേശവാസികളും അണക്കെട്ടിന്‍റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്‌ടർ അറിയിച്ചു. അണക്കെട്ടിന്‍റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തുന്നതോടെയാണ് അധിക ജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്.

സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്‌പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയുക. അടിന്തര സാഹചര്യങ്ങളില്‍ മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ക്ക് ജില്ല കലക്‌ടര്‍ നിര്‍ദേശം നല്‍കി. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുക.

Also Read: കോഴിക്കോട് കനത്ത മഴ; ഏഴ് വീടുകൾ തകർന്നു, വ്യാപക നാശനഷ്‌ടം

ABOUT THE AUTHOR

...view details