കേരളം

kerala

ETV Bharat / state

തിരുവോണ നാളില്‍ പത്തനംതിട്ട അമ്മത്തൊട്ടിലില്‍ ആൺകുഞ്ഞ്; 'സിതാർ' എന്ന് പേരിട്ട് അധികൃതർ - NEW MEMBER IN AMMATHOTTIL - NEW MEMBER IN AMMATHOTTIL

തിരുവോണനാളില്‍ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചു. ഇന്ന് (സെപ്‌റ്റംബർ 15) പുലർച്ചെയോടെയാണ് പത്തു ദിവസം പ്രായമായ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. അധികൃതർ കുഞ്ഞിന് 'സിതാർ' എന്ന പേര് നൽകി.

PATHANAMTHITTA AMMATHOTTIL  പത്തനംതിട്ട ജനറല്‍ ആശുപത്രി  AMMATHOTTIL  അമ്മത്തൊട്ടിലില്‍ ആൺകുഞ്ഞ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 15, 2024, 7:10 PM IST

പത്തനംതിട്ട : തിരുവോണനാളില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചു. പത്തു ദിവസത്തോളം പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. തിരുവോണ ദിവസമായ ഞായറാഴ്‌ച (സെപ്‌റ്റംബർ 15) പുലർച്ചെ ആറരയോടെ അലാം അടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്.

തിരുവോണ നാളില്‍ കിട്ടിയ കുട്ടിയ്ക്ക് അധികൃതർ 'സിതാർ' എന്ന പേരും നൽകി. പത്തനംതിട്ട ജില്ല ആശുപത്രിയോട് ചേർന്നാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചിട്ടുള്ളത്. കുട്ടിയ്ക്ക് 2.835 കിഗ്രാം ഭാരവും 10 ദിവസത്തോളം പ്രായവുമാണ് കണക്കാക്കുന്നത്. ജീവനക്കാര്‍ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ വിദഗ്‌ധരുടെ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതര്‍ അറിയിച്ചു. ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറല്‍ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും.

അമ്മത്തൊട്ടിലിൽ കിട്ടിയ 'സിതാർ' ൻ്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ തുടങ്ങേണ്ടതിനാൽ കുട്ടിയ്ക്ക് അവകാശികള്‍ ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 2009 ല്‍ പത്തനംതിട്ടയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന ഇരുപതാമത്തെ കുട്ടയാണിത്.

Also Read:വിഭവ സമൃദ്ധമായ സദ്യയും മനോഹരമായ പൂക്കളവും; അതിജീവനത്തിന്‍റേതെങ്കിലും അടിപൊളിയായി മേപ്പാടിയിലെ ഓണാഘോഷം, മനം നിറഞ്ഞ് വെള്ളാര്‍മലയിലെ കുരുന്നുകള്‍

ABOUT THE AUTHOR

...view details