പത്തനംതിട്ട : സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിത ഡ്രൈവര്‍ മരിച്ചു. നാല് കുട്ടികള്‍ക്ക് പരിക്ക്. ചിറ്റാര്‍ കൊടുമുടി സ്വദേശിയായ അഞ്ജുവിന്‍റെ ഭാര്യ അനിതയാണ് (35) മരിച്ചത്.
അനിതയുടെ മകന്‍ ആള്‍ട്രിൻ (15), ചിറ്റാര്‍ ഗവ.സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളായ ആകാശ് (15), അശ്വിൻ (12), വിജി (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് (ഫെബ്രുവരി 16) രാവിലെ 8.30നാണ് സംഭവം (Auto Accident).
സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെയും കൊണ്ട് പോകുന്നതിനിടെ ചിറ്റാർ കൊടുമുടി തെക്കേക്കരയിലെ ഇറക്കത്തില്‍ വച്ചാണ് അപകടം (Auto Accident Death). കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനിതയെ ഉടന്‍ തന്നെ ചിറ്റാറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ മികച്ച ചികിത്സ നല്‍കാന്‍ പത്തനംതിട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും (Auto Accident Death Pathanamthitta).