കേരളം

kerala

ETV Bharat / state

'എന്നോട് വെറുതേ മറ്റേടത്തെ വർത്താനം പറയരുത്'; നിയമസഭയില്‍ പൊട്ടിത്തെറിച്ച് വി ജോയ് , അമ്പരന്ന് എംഎല്‍എമാര്‍ - MLA V JOY loses temper in assembly

മത്സ്യതൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷയെ സംബന്ധിച്ച ചോദ്യം ഉന്നയിക്കുന്നതിനിടെയാണ് വി ജോയി ക്ഷുഭിതനായത്.

By ETV Bharat Kerala Team

Published : 4 hours ago

ATTINGAL MLA V JOY KERALA ASSEMBLY  LEGISLATIVE COUNCIL CONFLICTS  വി ജോയ് നിയമസഭയില്‍  ആറ്റിങ്ങല്‍ എംഎല്‍എ വി ജോയ്
Attingal MLA V JOY (SABHA TV)

തിരുവനന്തപുരം: ഭരണ പ്രതിപക്ഷ വാഗ്വാദങ്ങൾ നിറഞ്ഞു നിന്ന ഇന്നത്തെ നിയമസഭ സമ്മേളനത്തിൽ നിരവധി തവണയാണ് ഇരുപക്ഷത്തെയും എംഎൽഎമാർ തമ്മിൽ ഏറ്റുമുട്ടിയത്. ചോദ്യോത്തര വേളയിൽ മത്സ്യതൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷയെ സംബന്ധിച്ച ചോദ്യം ഉന്നയിക്കുന്നതിനിടെ ആറ്റിങ്ങൽ എംഎൽഎ വി ജോയ്, മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങളോട് തനി നാടൻ ശൈലിയിൽ ക്ഷുഭിതനായി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചോദ്യം ചോദിക്കാൻ ആരംഭിച്ചെങ്കിലും ഇടയ്ക്ക് പ്രതിപക്ഷ അംഗങ്ങൾ ഇടപെട്ടതോടെ 'എന്നോട് വെറുതേ മറ്റേടത്തെ വർത്താനം പറയരുതെന്ന്' പറഞ്ഞ് വി ജോയ് പൊട്ടിത്തെറിച്ചു. പിന്നാലെ 'അത് കൈയിൽ വെച്ചിരുന്നാല്‍ മതി'യെന്ന് താക്കീതും നൽകി.

മുഖ്യമന്ത്രിക്കെതിരെയും സ്‌പീക്കർക്കെതിരെയും മുദ്രാവാക്യം വിളിച്ചിരുന്ന പ്രതിപക്ഷ അംഗങ്ങൾ പെട്ടെന്ന് വി ജോയ് ക്ഷുഭിതനായത് കണ്ട് അമ്പരന്നു. പിന്നാലെ സ്‌പീക്കർ ഇടപെടുകയും ജോയ് ശാന്തനാവുകയുമായിരുന്നു. ചോദ്യം പൂർണമായി വായിച്ച ശേഷമാണ് എംഎല്‍എ ഇരിപ്പിടത്തിൽ ഇരുന്നത്.

Also Read:അടിയന്തര പ്രമേയം അനുമതി നൽകിയിട്ടും ചർച്ച ചെയ്‌തില്ല; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ABOUT THE AUTHOR

...view details