ന്യൂഡല്‍ഹി: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ഘട്ടത്തില്‍ ഡോ. ബിആര്‍ അംബ്‌ദേക്കറുടെയും മഹാത്മാ ഗാന്ധിയുടെയും കോലം കത്തിച്ചവരാണ് ആര്‍എസ്എസുകാരെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുൻ ഖാര്‍ഗെ. രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ചയ്‌ക്കിടെയാണ് ഖാര്‍ഗെയുടെ വിമര്‍ശനം. ഇന്ത്യൻ ഭരണഘടന മനുസ്‌മൃതിയെ അടിസ്ഥാനമാക്കാത്തതിനാല്‍, അതിനെ എതിര്‍ത്തിരുന്നവരാണ് ആര്‍എസ്എസ് നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുസ്‌മൃതി അനുസരിച്ചുള്ള നിയമനിര്‍മാണമാണ് ബിജെപിയുടെ ലക്ഷ്യം. ഭരണഘടനയെയും ദേശീയ പതാകയേയും അശോകചക്രത്തേയും വെറുക്കുന്നവരും നിന്ദിച്ചവരുമാണ് കോണ്‍ഗ്രസിനെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ജനസംഘവും ആര്‍എസ്എസും ഭരണഘടനയേയും ദേശീയ പതാകയേയും എതിര്‍ത്തിരുന്നവരാണ്.
അവര്‍ ഭരണഘടന കത്തിച്ചവരാണെന്നും, രാംലീല മൈതാനിയില്‍ വച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അംബേദ്‌കറിന്‍റെയും ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും കോലം കത്തിച്ചിരുന്നുവെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
इस संशोधन का एक तीसरा पक्ष सांप्रदायिक दुष्प्रचार रोकना भी था। सरदार पटेल जी ने 3 जुलाई 1950 को इस बारे में पंडित नेहरू को विस्तार से पत्र लिख कर संविधान संशोधन को ही समस्या का हल बताया था।
— Mallikarjun Kharge (@kharge) December 16, 2024
सरदार पटेल जी ने अपने पत्र में कहा था कि, “As you say, we have involved ourselves in so… pic.twitter.com/8fVROPooD9
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭരണഘടനയുടെ നിര്‍മാണം മനുസ്‌മൃതിയെ അടിസ്ഥാനമാക്കിയുള്ളത് അല്ലാത്തതുകൊണ്ട് 1949ല്‍ ആര്‍എസ്എസ് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ദേശീയ പതാകയെ നിന്ദിച്ചവരാണ് ആര്‍എസ്‌എസ്. കോടതി ഉത്തരവ് ഉണ്ടായിരുന്നത് കൊണ്ടുമാത്രമാണ് 2002 ജനുവരി 26ന് ആര്‍എസ്എസ് ആസ്ഥാനത്ത് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. ഇന്നും മനുസ്‌മൃതിയുടെ ആത്മാവ് അവരില്‍ വേരൂന്നിയിരിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
ഭരണഘടനയെ ശക്തിപ്പെടുത്താൻ എൻഡിഎ ഒന്നും ചെയ്‌തിട്ടില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ലോക്‌സഭയില്‍ പറയുന്നത് കള്ളമാണ്. മിഥ്യയിലാണ് അദ്ദേഹം ജീവിക്കുന്നത്. ഒരിക്കലും അദ്ദേഹം വര്‍ത്തമാനകാലത്ത് ജീവിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : 'സോണിയയുടെ പക്കലുള്ള നെഹ്‌റുവിന്‍റെ കത്തുകള്‍ തിരികെ വേണം'; ആവശ്യമുന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്ത്