കേരളം

kerala

ETV Bharat / state

കടം ചോദിച്ചിട്ട് കൊടുത്തില്ല; രണ്ടുപേരെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്‌റ്റിൽ - ATTEMPT TO MURDER CASE

ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. കൃത്യത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ സൈബർ സെല്ലിൻ്റെ  സഹായത്തോടെ മലയാലപ്പുഴയിൽ നിന്ന് പിടികൂടി.

ATTEMPT TO MURDER CASE IN KOIPRAM  കൊലപ്പെടുത്താൻ ശ്രമിച്ച കേസ്  ATTEMPT TO MURDER IN PATHANAMTHITTA  കടം കൊടുക്കാത്തതിൽ കൊലപാതകശ്രമം
Ranjith (37) (ETV Bharat)

By ETV Bharat Kerala Team

Published : May 22, 2024, 10:45 PM IST

പത്തനംതിട്ട:കടം ചോദിച്ചത് കൊടുക്കാത്തതിന് സുഹൃത്തിനെയും അയിരൂർ കൈതക്കോടി സ്വദേശിയെയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പൊലീസ് അറസ്‌റ്റ് ചെയ്‌തു. അയിരൂർ കൈതക്കോടി പുതിയകാവ് പാറക്കാലായിൽ ആറന്മുള ഐക്കര സരോവരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശിവകുമാർ (49), സുഹൃത്ത് ഷിബു എന്നിവർക്കാണ് കുത്തേറ്റത്. പ്രതി മലയാലപ്പുഴ താഴം വീട്ടിൽ രഞ്ജിത്ത് (37) ആണ് പിടിയിലായത്.

ശിവകുമാറിൻ്റെ പണിക്കാർ വാടകയ്ക്ക് താമസിക്കുന്ന വീടിൻ്റെ സിറ്റൗട്ടിൽ വച്ചാണ് ആക്രമണമുണ്ടായത്. രഞ്ജിത്തിനെ പണിക്കായി ശിവകുമാർ വിളിക്കാത്തതും ആക്രമണത്തിന് കാരണമായി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാഞ്ഞടുത്ത രഞ്ജിത്ത്, സിറ്റൗട്ടിൽ ഇരുന്ന ശിവകുമാറിൻ്റെ പിൻഭാഗത്ത് കത്തികൊണ്ട് രണ്ടുപ്രാവശ്യം ആഞ്ഞുകുത്തുകയായിരുന്നു. ഇയാൾക്ക് ആഴത്തിൽ മുറിവേറ്റു. ആക്രമണം തടയാൻ ഓടിയെത്തിയ വീടിൻ്റെ ഉടമസ്ഥനെ രഞ്ജിത്ത് ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് മുറ്റത്തു നിന്ന ഷിബുവിൻ്റെ വയറിൻ്റെ ഇരുവശത്തും കുത്തി മുറിവേൽപ്പിച്ചു. ഓടിയെത്തിയ അയൽവാസി നീലകണ്‌ഠനെയും കുത്തി പരിക്കേൽപ്പിച്ചു.

അടിയന്തിര ശസ്‌ത്രക്രിയക്ക് ശേഷം ഷിബു ഐസിയുവിലായതിനാൽ ശിവകുമാറിൻ്റെ മൊഴിയെടുത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. സംഭവസ്ഥലത്ത് അന്വേഷണ സംഘവും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകൾ ശേഖരിച്ചു. കൃത്യത്തിനുശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇയാളുടെ മൊബൈൽ ഫോണിൻ്റെ ലൊക്കേഷൻ സൈബർ സെല്ലിൻ്റെ സഹായത്തോടെ കണ്ടെത്തിയതിനെത്തുടർന്ന് ഇന്നലെ വൈകിട്ടോടെ മലയാലപ്പുഴയിൽ നിന്നും പിടികൂടി.

കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ തെളിവെടുപ്പിൽ വീടിനു മുൻവശത്തുനിന്നും കത്തി പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

കോയിപ്രം പൊലീസ് ഇൻസ്‌പെക്‌ടർ സുരേഷ്‌കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ മുഹ്സിൻ മുഹമ്മദ്‌, സി പി ഓമാരായ ശ്രീജിത്ത്‌, രതീഷ്, അനന്തു, വിപിൻരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read :അമ്മയും മകനുമടക്കം മൂന്ന് പ്രതികൾക്ക് തൂക്കുകയര്‍; നാടിനെ നടുക്കിയ വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസില്‍ വിധി

ABOUT THE AUTHOR

...view details