കോഴിക്കോട്:ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കോഴിക്കോട് തൊണ്ടയാടിന് സമീപം ഈസ്റ്റ് കുടിൽത്തോടിൽ ബുധനാഴ്‌ച (ജൂലൈ 10) വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. കോഴിക്കോട് സെന്‍റ് വിൻസൺ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പതിവുപോലെ ട്യൂഷൻ കഴിഞ്ഞ് റോഡിലൂടെ വരികയായിരുന്നു കുട്ടി. ഇതിനിടെ തൊട്ടടുത്ത് പൊടുന്നനെ ഒരു കാർ നിർത്തുകയും അതിൽ നിന്നും രണ്ടുപേർ ഇറങ്ങി കുട്ടിയെ കൈയ്യിൽ പിടിച്ച് വലിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയും ആയിരുന്നു. എന്നാൽ, കുട്ടി തന്നെ പിടിച്ചയാളുടെ കൈയ്യിൽ കടിച്ചതോടെ ഇയാൾ പിടുത്തം വിട്ടു. തുടർന്ന് കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.