തൃശൂർ : അതിരപ്പിള്ളിയിൽ കാട്ടാന വാഹനങ്ങൾ തടഞ്ഞു. വെറ്റിലപ്പാറ ചിക്ലായി പെട്രോൾ പമ്പിന് സമീപമാണ് കാട്ടുകൊമ്പൻ വഴി തടഞ്ഞത്. കാട്ടാന റോഡിൽ നിലയുറപ്പിച്ചതോടെ അതിരപ്പിള്ളി ചാലക്കുടി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് കൊമ്പൻ തന്നെ കാടുകയറുകയായിരുന്നു.
ബൈസൺവാലിയിൽ നാശം വിതച്ച് കാട്ടനകൂട്ടം :ഇടുക്കിയിൽവരൾച്ചയെ തുടർന്നുള്ള കൃഷിനാശം വിലയിരുത്താൻ കൃഷിമന്ത്രി ജില്ലയിൽ സന്ദർശനം നടത്തുമ്പോഴും കാട്ടാനക്കൂട്ടം മലയോരത്തെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുകയായിരുന്നു. കഴിഞ്ഞ 3 ദിവസങ്ങളായി ബൈസൺവാലി നെല്ലിക്കാട്ടിലെ സ്വകാര്യ ഏലത്തോട്ടങ്ങളിൽ തമ്പടിച്ച ആറ് കാട്ടാനകളുടെ കൂട്ടം ഏലച്ചെടികൾ ചവിട്ടി നശിപ്പിച്ചു. ചൊക്രമുടിയിൽ നിന്ന് ഉപ്പള വഴിയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയായ നെല്ലിക്കാട്ടിലെത്തിയത്.