തിരുവനന്തപുരം :ഐശ്വര്യത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും ഓണക്കാലം പടിവാതില്‍ക്കലെത്തി, മലയാളിക്ക് അത്തം പിറന്നു. മാവേലിമന്നന്റെ വരവും കാത്ത് മലയാളികള്‍ ഒന്നടങ്കം ഇനി അര്മാദത്തിമിര്പ്പിലാഴും. പൂക്കളമടക്കം ഓണക്കാലത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും.
വയനാട് ഉരുൾപൊട്ടലിന്റെ നീറ്റുന്ന ഓര്‍മകള്‍ കൂടിയുണ്ട് പക്ഷേ ഈ ഓണക്കാലത്തിന്. അതിജീവനത്തിന്റെ തിരുവോണത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും നിരാലംബര്ക്കൊപ്പമാണ് മലയാളിയുടെ ഇത്തവണത്തെ ഓണാഘോഷം. സെപ്റ്റംബര്‍ 15-ന് ആണ് തിരുവോണം.