കോഴിക്കോട്:കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ സര്‍ക്കാരിന് ഗുരുതര വീഴ്‌ചയുണ്ടായതായി കുടുംബം. സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ വിശ്വാസം ഇല്ല. ഇനി ആർക്കും ഇങ്ങനെ വരാൻ പാടില്ലെന്നും കുടുംബം പറഞ്ഞു.
ഷിരൂരിലെ മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്‌ചയെന്ന് അര്‍ജുന്‍റെ കുടുംബം - Arjuns Family About shirur Rescue - ARJUNS FAMILY ABOUT SHIRUR RESCUE
കാര്‍വാറിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം.
Published : Jul 20, 2024, 6:25 PM IST
അഞ്ച് ദിവസമായിട്ടും എന്തുകൊണ്ട് കർണാടക സർക്കാരിന് അർജുനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കുടുംബം ചോദിച്ചു. ഇപ്പോഴും സൈന്യം വരേണ്ടതില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. പരാതി നൽകിയില്ലെന്ന് കർണാടക പൊലീസും പറയുന്നു. എന്നാൽ അന്നേ ദിവസം തന്നെ ഫോട്ടോ ഉൾപ്പെടെയുള്ള എല്ലാം അയച്ചു നൽകി. തെരച്ചിലിന് സൈന്യത്തെ ഇറക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു.
Also Read:കാര്‍വാറിലെ മണ്ണിടിച്ചില്‍: അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിച്ചു