പത്തനംതിട്ട : 80 വയസ് കഴിഞ്ഞിട്ടും ഇപ്പോഴും എം എം ഹസനാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡന്‍റെന്നും കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും പത്തനംതിട്ട ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി അനില്‍ കെ ആന്‍റണി.
പണത്തിനും അധികാരത്തിനും വേണ്ടി സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞ അനില്‍ കെ ആന്‍റണി മുപ്പത് വെള്ളിക്കാശിനുവേണ്ടി യേശു ക്രിസ്‌തുവിനെ ഒറ്റികൊടുത്ത യൂദാസിന്‍റെ യഥാർഥ അവതാരമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് എം എം ഹസൻ നടത്തിയ പരാമർഷത്തിന് മറുപടിയാണ് അനിൽ ആന്‍റണിയുടെ പ്രതികരണം.
എം എം ഹസന്‍റേത് സംസ്‌കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വെറെ മറുപടിയില്ലെന്നും അനില്‍ കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ലെന്നും നിയമപരമായ നടപടി കാത്തിരുന്ന് കാണാമെന്നും കർമ്മം പോലെ കാര്യങ്ങള്‍ വന്നോളുമെന്നും കോഴ ആരോപണം സംബന്ധിച്ച് അനില്‍ കെ ആന്‍റണി പ്രതികരിച്ചു.
പ്രകാശ് ജാവദേക്കറെയും നന്ദകുമാർ കബളിപ്പിച്ചുണ്ടാകും. ജാവദേക്കറുമായി ഇക്കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു.
Also Read : അന്‍പത് വര്‍ഷം കൊണ്ടുണ്ടായതിനേക്കാള്‍ വികസനം അഞ്ച് വര്‍ഷം കൊണ്ടുണ്ടാക്കുമെന്ന് അനില്‍ ആന്‍റണി - ANIL ANTONY PROMISES DEVELOPMENTS