തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് യുവാവ് ചികിത്സയില്‍. നെയ്യാറ്റിന്‍കര സ്വദേശിയായ അനീഷിനാണ് (26) അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പം കാവിന്‍കുളത്തെ കുളത്തില്‍ കുളിച്ച മൂന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അച്ചു (25), ഹരീഷ് (27), ധനുഷ് (26), എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലുളള മൂന്ന് പേരുടെയും പരിശോധന ഫലം പുറത്ത് വന്നിട്ടില്ല. ഇവര്‍ കുളിച്ച കുളം അതിയന്നൂര്‍ പഞ്ചായത്ത് നെറ്റ് കെട്ടി അടച്ചതായാണ് വിവരം.