പത്തനംതിട്ട:കലഞ്ഞൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു. 8 പേർക്ക് പരിക്ക്. പത്തനാപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും കോന്നി ഭാഗത്തുനിന്ന് പത്തനാപുരം റൂട്ടിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ന് (ഡിസംബർ 01) പകൽ 11.30ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഹൈവേയിൽ കലഞ്ഞൂർ സ്‌കൂളിന് സമീപം ആംബുലൻസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിൻ്റെ മുൻവശവും ആംബുലൻസ് പൂർണമായും തകർന്നു.
കലഞ്ഞൂരിൽ ആംബുലൻസ് കെഎസ്ആർടിസി ബസുമായി കുട്ടിയിടിച്ചപ്പോൾ. (ETV Bharat) ആംബുലൻസിൽ ഡ്രൈവറും രോഗിയുമടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാരായ നാല് പേർക്കും പരിക്കേറ്റിരുന്നു. ഇവരും പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
പത്തനംതിട്ട സ്വദേശിയായ ആംബുലൻസ് ഡ്രൈവർ വിപിൻ്റെ പരിക്ക് സാരമുള്ളതായതിനാൽ വിപിനെ തിരുവനന്തപുരം മെഡിക്കൽകോളജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ ഭാഗത്ത് റോഡിൻ്റെ നിർമാണത്തിലെ അശാസ്ത്രീയത നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു.
Also Read:കൊച്ചിയില്‍ രണ്ടിടങ്ങളില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി, ഒഴിവായത് വൻ ദുരന്തം