ആലപ്പുഴ:അമ്പലപ്പുഴയിൽ പതിനാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. ബീഹാർ സ്വദേശി മുഹമ്മദ് മിയാൻ(38) ആണ് അമ്പലപ്പുഴ പൊലീസിന്‍റെ പിടിയിലായത്. വളഞ്ഞവഴിയിൽ താമസിച്ചു വരുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടികൊണ്ടു പോയത്.
അമ്പലപ്പുഴയിൽ നിന്ന് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി പിടിയിൽ - AMBALAPUZHA GIRL KIDNAP CASE ARREST - AMBALAPUZHA GIRL KIDNAP CASE ARREST
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
Accused in kidnap case (ETV Bharat)
Published : Jun 26, 2024, 6:56 AM IST
3 ദിവസം മുൻപാണ് ഇയാൾ പെൺകുട്ടിയുമായി കടന്നു കളഞ്ഞത്. വീട്ടുകാരുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്. തുടർന്ന് പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്‌തു.