തിരുവനന്തപുരം :ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെ റോബോട്ട് കാമറയിൽ മനുഷ്യ ശരീരത്തിന് സമാനമായ ദൃശ്യങ്ങൾ കണ്ടു. ഇന്ന് ഉച്ചയ്ക്ക് 12:20 ഓടെയാണ് ജെൻ റോബോട്ടിക്‌സിന്‍റെ കാമറയിൽ ശരീര ഭാഗത്തിന് സമാനമായ ദൃശ്യങ്ങൾ കണ്ടത്. ഇതോടെ ജെൻ റോബോട്ടിക്‌സ് സംഘം ഇതു രക്ഷാപ്രവർത്തകരെ അറിയിക്കുകയും സ്‌കൂബ ഡൈവിങ് ടീം പരിശോധന ആരംഭിക്കുകയും ചെയ്‌തു.
ജോയിയ്‌ക്കായുള്ള തെരച്ചില്‍ നിര്‍ണായ ഘട്ടത്തില്‍: ശരീര ഭാഗങ്ങൾ കണ്ടതായി സൂചന; ദൃശ്യങ്ങള്‍ പതിഞ്ഞത് റോബോട്ട് കാമറയില്‍ - Amayizhanjan Canal Joy Missing - AMAYIZHANJAN CANAL JOY MISSING
ഉച്ചയ്ക്ക് 12:20 ഓടെയാണ് റോബോട്ട് കാമറയിൽ മനുഷ്യ ശരീരത്തിന് സമാനമായ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അത് ജോയി ആണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വ്യക്തത ലഭിക്കാനായി സ്‌കൂബ ഡൈവിങ് സംഘം തിരച്ചില്‍ നടത്തും.
Published : Jul 14, 2024, 1:13 PM IST
നിലവിൽ തെരച്ചിൽ നടത്തുന്ന സംഘം തിരികെ എത്തിയാലുടൻ പുതിയ സംഘം ശരീര ഭാഗം കണ്ടുവെന്ന് കരുതപ്പെടുന്ന ഭാഗത്തേക്ക് തെരച്ചിലിനായി പുറപ്പെടും. എന്നാൽ ജോയിയെ തന്നെയാണോ കണ്ടത് എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ മറ്റെന്തെങ്കിലുമാകാം കാമറയിൽ കണ്ടതെന്ന സംശയവുമുണ്ട്. കാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ വ്യക്തത ലഭിക്കാനാണ് നിലവിൽ സ്‌കൂബ ഡൈവിങ് സംഘം തെരച്ചിലിന് ഒരുങ്ങുന്നത്.
Also Read:അടിമാലിയില്‍ മരം കടപുഴകി വീണ് അപകടം; തോട്ടം തൊഴിലാളി മരിച്ചു