കോഴിക്കോട് :ചാത്തമംഗലത്തെ എൻഐടി ക്യാമ്പസിന് നടുവിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയിൽ അവകാശമുന്നയിച്ച് എൻഐടി മാനേജ്മെന്‍റ് ബോർഡ് സ്ഥാപിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭ സമരത്തിന് ആഹ്വാനം ചെയ്‌ത് സർവകക്ഷി യോഗം. ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് സർവകക്ഷി യോഗം നടന്നത്. എൻഐടി മാനേജ്മെൻ്റിൻ്റെ അവകാശവാദം ഒരു നിലയിലും അംഗീകരിക്കേണ്ടതില്ലെന്നാണ് സർവകക്ഷിയിൽ മുഴുവൻ പേരുടെയും അഭിപ്രായം.
നാടിനോടുള്ള വെല്ലുവിളിയായാണ് എൻഐടി മാനേജ്മെന്‍റ് അവകാശവാദ ബോർഡ് സ്ഥാപിച്ചത്. എൻഐടി മാനേജ്മെന്‍റിന് അവർ സ്ഥാപിച്ച ബോർഡുകൾ മാറ്റാൻ സർവകക്ഷി യോഗം ചുമതലപ്പെടുത്തിയവർ ഇന്ന് നിവേദനം സമർപ്പിക്കും.