ആലപ്പുഴ : ആലപ്പുഴയിൽ പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. അമ്പലപ്പുഴ നീർക്കുന്നം എസ് എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോൾ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം - ATTEMPT TO KIDNAP NINE YEAR OLD BOY - ATTEMPT TO KIDNAP NINE YEAR OLD BOY
ആലപ്പുഴയിൽ ട്യൂഷന് പോകാന്‍ ഇറങ്ങിയ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.
![ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം - ATTEMPT TO KIDNAP NINE YEAR OLD BOY KIDNAPPING ALAPPUZHA ATTEMPT TO KIDNAP IN ALAPPUZHA ATTEMPT TO KIDNAP BOY IN ALAPPUZHA](https://etvbharatimages.akamaized.net/etvbharat/prod-images/17-05-2024/1200-675-21490849-thumbnail-16x9-kidnap.jpg)
Representative image (source: ETV Bharat network)
Published : May 17, 2024, 2:20 PM IST
കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ എത്തിയതോടെ സംഘം വാനിൽ രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷാകർത്താക്കൾ അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ALSO READ :പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ് ; ഒരാൾ കസ്‌റ്റഡിയിൽ