കോഴിക്കോട്: ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്തും യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍. വയനാട്ടിലെ പ്രചരണ പരിപാടികൾ തീരുമാനിക്കാൻ കോൺഗ്രസിന്‍റെ നേതൃയോഗത്തിന് കോഴിക്കോട് എത്തിയതായിരുന്നു കെസി വേണുഗോപാൽ. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ വയനാട് പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി കെസി വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് നേരിടുന്നതെന്ന് നേരത്തെ കൊച്ചിയിൽ വേണുഗോപാൽ പ്രതികരിച്ചിരുന്നു.
കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതില്‍ നിന്നെല്ലാം വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്നും വേണുഗോപാൽ ചൂണ്ടിക്കാണിച്ചു.
കെസി വേണുഗോപാൽ മാധ്യമങ്ങളോട് (ETV Bharat) മൂന്ന് സ്ഥാനാര്‍ത്ഥികളെയും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാൻ താഴെത്തട്ട് മുതല്‍ വലിയ തോതില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സംസ്ഥാനത്ത് നടക്കുന്ന വിഷയങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അതേ അഭിപ്രായമാണ് എഐസിസിക്കുമുള്ളത്. സ്ഥാനാര്‍ത്ഥി പട്ടിക ഏതെങ്കിലും ഒരു വ്യക്തിയെടുത്ത തീരുമാനമല്ല. പാര്‍ട്ടി നേതൃത്വം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് ചിലര്‍ക്കൊക്കെ അൽപസ്വൽപം സൗന്ദര്യ പിണക്കം ഉണ്ടാകും. സ്ഥാനാർത്ഥിത്വം ആർക്കും ആഗ്രഹിക്കാം. എല്ലാ പാര്‍ട്ടിയിലും അതുണ്ട്. എന്നാൽ ഈ സൗന്ദര്യ പിണക്കം എവിടെ വരെ പോകണമെന്ന് തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്. സ്ഥാനാർത്ഥിത്വം കിട്ടാത്തതിൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് പക്വത കുറവാണ്. സരിൻ കൂടുതൽ പക്വത കാണിക്കണമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരാളെ മാത്രമേ സ്ഥാനാർത്ഥിയാക്കാൻ കഴിയൂ. എല്ലാവരുമായും ആലോചിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ സംസ്ഥാന ഘടകമാണ് തീരുമാനിക്കാറുള്ളത്. പാലക്കാട് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കും.
സമീപകാലത്ത് ഉയര്‍ന്ന് വന്ന സംസ്ഥാനത്തിന്‍റെ ഭാവിയെ തന്നെ ബാധിക്കുന്ന നിരവധി ജനകീയ വിഷയങ്ങള്‍ കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അവയില്‍ നിന്ന് ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാനുള്ള തന്ത്രങ്ങളാണ് ഇതെല്ലാം. പക്ഷെ അത് കൊണ്ടൊന്നും കാര്യം നടക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പുകളെ നേരിടുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യയൊട്ടാകെ ബിജെപിയെ നേരിടുന്നത് കോണ്‍ഗ്രസാണ്. അത് എല്ലാവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ട് തന്നെ മറിച്ച് ആരോപിക്കുന്നവര്‍ പൊതുസമൂഹത്തില്‍ പരിഹാസ്യരാകും. ബിജെപി സകല ആയുധങ്ങളും പ്രയോഗിച്ചിട്ടും കഴിഞ്ഞ തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചത് യുഡിഎഫാണെന്നും കെസി വേണുഗോപാല്‍ കൊച്ചിയിൽ പറഞ്ഞു.
Also Read:പാലക്കാട് സിപിഎമ്മിന്‍റെ തുറുപ്പ് ചീട്ടാകുമോ സരിന്‍; അങ്കത്തട്ടിൽ ഇനിയെന്ത്?