കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കലക്‌ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. കലക്‌ടർ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. കലക്‌ടറോട് നവീൻ ഒന്നും തുറന്നുപറയാൻ സാധ്യതയില്ല.
കലക്‌ടറുമായി നവീൻ ബാബുവിന് ആത്മബന്ധമില്ല. അതിനാൽ തന്നെ കലക്‌ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്നും മഞ്ജുഷ പറഞ്ഞു.
മഞ്ജുഷ മാധ്യമങ്ങളോട് (ETV Bharat) ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കലക്‌ടർ. അതിനാൽ തന്നെ കലക്‌ടർ പറഞ്ഞത് കണ്ണൂര്‍ കലക്‌ടറേറ്റിലെ ആരും വിശ്വസിക്കില്ല. അത്തരത്തിൽ തുറന്നുപറയാൻ യാതൊരു സാധ്യതയുമില്ല.
അത് പൂര്‍ണമായിട്ടും അറിയാം. കീഴുദ്യോഗസ്ഥരോട് മോശമായി മാത്രം പെരുമാറുന്ന ആളാണ് കലക്‌ടർ. അതിനാല്‍ തന്നെ കലക്‌ടർ നൽകിയ മൊഴിയിൽ വിശ്വാസമില്ലെന്നും മഞ്ജുഷ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കലക്‌ടർ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താൻ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതിൽ താത്പര്യമില്ല. മരണത്തിൽ നീതി ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും മഞ്ജുഷ പറഞ്ഞു.
യാത്രയയപ്പ് ദിവസം കലക്‌ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്നുമാണ് കണ്ണൂര്‍ കലക്‌ടര്‍ പൊലീസിനോട് പറഞ്ഞത്. കണ്ണൂർ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കലക്‌ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Also Read:എഡിഎമ്മിന്‍റെ മരണം; ഒടുക്കം കീഴടങ്ങി പിപി ദിവ്യ, കെട്ടടങ്ങാതെ വിവാദങ്ങളും ആരോപണങ്ങളും