ഹൈദരാബാദ്: ഓപ്പോ റെനോ 13 5ജി സീരീസ് സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. ജനുവരി 9 ന് വൈകുന്നേരം 5 മണിക്ക് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓപ്പോ റെനോ 13, 13 പ്രോ എന്നീ മോഡലുകളാവും ഈ ശ്രേണിയിൽ പുറത്തിറക്കുക. തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഓപ്പോ പുതിയ സ്‌മാർട്ട്‌ഫോണുകളുടെ ലോഞ്ച് തീയതി വെളിപ്പെടുത്തിയത്.
2024 നവംബറിലാണ് ഓപ്പോ റെനോ 13 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്‌തത്. റെനോ 13 സീരീസിലെ ഫോണുകളുടെ ഡിസൈനും കളർ ഓപ്ഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ഓപ്പോ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഓപ്പോ റെനോ 13 സീരീസിലെ ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ട് വഴി വാങ്ങാവുന്നതാണ്. ഓപ്പോ ഇന്ത്യയുടെ ഇ-സ്റ്റോർ വഴിയും ഈ ഫോൺ ലഭ്യമാവും.
ഈ സീരീസിലെ ഫോണുകൾ 8 ജിബി റാമും 128 ജിബി, 256 ജിബി ഇന്‍റേണൽ സ്റ്റോറേജുമായി വിപണിയിലെത്തുമെന്നാണ് ഇ-സ്റ്റോർ ലിസ്റ്റിങ് സൂചിപ്പിക്കുന്നത്. ഓപ്പോ റെനോ 13 ഐവറി വൈറ്റ്, ലൂമിനസ് ബ്ലൂ എന്നീ നിറങ്ങളിലും 13 പ്രോ ഗ്രാഫൈറ്റ് ഗ്രേ, മിസ്റ്റ് ലാവെൻഡർ കളർ ഓപ്ഷനുകളിലും ലഭ്യമാകും. ഇത് കമ്പനി പുറത്തുവിട്ട ടീസറിൽ നിന്നും വ്യക്തമാകുന്നുണ്ട്.
![OPPO RENO 13 LAUNCH NEWS OPPO RENO 13 PRICE ഓപ്പോ റെനോ 13 സീരീസ് ഓപ്പോ റെനോ 13 വില](https://etvbharatimages.akamaized.net/etvbharat/prod-images/03-01-2025/23249123_oppo.jpg)
ഓപ്പോ റെനോ 12 സീരീസിന്‍റെ പിൻഗാമി ആയാണ് ഓപ്പോ റെനോ 13 വരുന്നത്. 32,999 രൂപയ്ക്കാണ് റെനോ 12 അവതരിപ്പിച്ചത്. വരാനിരിക്കുന്ന മോഡലിന്‍റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫോട്ടോഗ്രാഫിക്കായി പ്രത്യേക ഫീച്ചറുകളുമായാണ് ഓപ്പോ റെനോ 13 സീരീസ് വരുന്നത്. 3.5x ടെലിഫോട്ടോ സൂപ്പർ സൂം ക്യാമറയും 120x ഡിജിറ്റൽ സൂമും ഫീച്ചർ ചെയ്യുന്ന ക്യാമറയാണ് നൽകിയിരിക്കുന്നത്.
ഐഫോണിന് സമാനമായ എഐ ലൈവ് ഫോട്ടോ ഫീച്ചറും, എഐ അൺബ്ലർ, എഐ റിഫ്ലക്ഷൻ റിമൂവർ, അണ്ടർവാട്ടർ ഫോട്ടോഗ്രഫി മോഡ് എന്നീ ഫീച്ചറുകൾ ഫോണിൽ ലഭിക്കും. ഫോട്ടോ എടുക്കുന്നതിനിടയിൽ ക്യാമറ ഷേക്ക് ആയാലും എഐ അൺബ്ലർ ഫീച്ചർ വഴി വ്യക്തമായ ഫോട്ടോ ലഭിക്കും. ഫോട്ടോകളിൽ നിന്ന് പ്രതിഫലനങ്ങൾ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഫീച്ചറാണ് എഐ റിഫ്ലക്ഷൻ റിമൂവർ.
വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിന് സംരക്ഷണം നൽകുന്നതിന് സ്റ്റാൻഡോർഡ്, പ്രോ മോഡലുകളിൽ IP68, IP69 എന്നീ റേറ്റിങുകളാണ് നൽകിയിരിക്കുന്നത്. മീഡിയാടെക് ഡയമെൻസിറ്റി 8350 പ്രൊസസറിലെത്തുന്ന ഫോണുകൾ മികച്ച പ്രകടനം കാഴ്‌ചവെക്കും.
Every moment has a story. Live in the moment as we unveil the launch of #OPPOReno13Series on 9th January 2025.#OPPOAIPhone #LiveInTheMoment
— OPPO India (@OPPOIndia) January 3, 2025
Know more: https://t.co/CQ6etIk4u5 pic.twitter.com/jfceSpDpky
ജനുവരിയിൽ പുറത്തിറക്കുന്ന മറ്റ് ഫോണുകൾ:
നിരവധി സ്‌മാർട്ട്‌ഫോണുകൾ പുതിയ വർഷത്തിന്‍റെ ആരംഭത്തിൽ പുറത്തിറക്കാനിരിക്കുന്നുണ്ട്. വിവിധ പ്രമുഖ സ്‌മാർട്ട്‌ഫോൺ നിർമാതാക്കളുടെ ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളും അവയുടെ ലോഞ്ച് തീയതിയും പരിശോധിക്കാം.
- റെഡ്‌മി 14 സി 5ജി സ്‌മാർട്ട്‌ഫോൺ- 2025 ജനുവരി 6
- വൺപ്ലസ് 13 സീരീസ്- ജനുവരി 7
- മോട്ടോ G05- ജനുവരി 7
- പോകോ എക്‌സ് 7- ജനുവരി 9
- സാംസങ് ഗ്യാലക്‌സി എസ് 25 സീരീസ്- ജനുവരി 22-
Also Read:
- ഐഫോൺ 16 സീരീസിന് ചൈനയിൽ വൻ വിലക്കിഴിവ്: ആപ്പിൾ ഇത്രയും വലിയ ഡിസ്‌കൗണ്ട് നൽകുന്നതിന് പിന്നിലെന്ത്?
- ഐഫോൺ 17 നോൺ-പ്രോ മോഡലുകളിൽ എൽടിപിഒ ഡിസ്‌പ്ലേയും ഉയർന്ന റിഫ്രഷ് റേറ്റും: ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
- ഗെയിമിങ് സ്‌മൂത്താകും, ഒപ്പം ബജറ്റും: ചുരുങ്ങിയ ചെലവിൽ വാങ്ങാവുന്ന അഞ്ച് മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ