തിരുവനന്തപുരം :പ്രശസ്‌ത നടിയും നർത്തകിയുമായ ശോഭന തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചാരണത്തിനിറങ്ങും. തിരുവനന്തപുരത്ത് ബിജെപി ജില്ല ഭാരവാഹികളോടൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ ശോഭന തന്നെയാണ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കിയത്. നെയ്യാറ്റിൻകരയിൽ രാജീവ് ചന്ദ്രശേഖറിനോടൊപ്പം ശോഭന റോഡ് ഷോയിൽ പങ്കെടുക്കും.
സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിലേക്ക് ഉണ്ടോ എന്ന് ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെ എന്നായിരുന്നു ശോഭനയുടെ മറുപടി. പറയാനും പ്രസംഗിക്കാനുമൊക്കെ കഴിയട്ടെയെന്നും ഇപ്പോൾ നടി മാത്രമെന്നും ശോഭന പറഞ്ഞു. നടി ശോഭനയ്‌ക്ക് സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വിഷുകൈനീട്ടവും നൽകി.