ETV Bharat / state

ഇന്ധന സെസും മോട്ടോര്‍വാഹന നികുതിയുടെ പകുതിയും നിലവില്‍ കിഫ്ബിക്ക്, ഇനി ടോള്‍ പിരിവുകൂടി അനുവദിക്കില്ലെന്ന് കെ സുധാകരന്‍ - K SUDHAKARAN ON TOLL COLLECTION

ടോള്‍ പിരിവുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് പ്രക്ഷോഭവുമായി ഇറങ്ങുമെന്നും കെ സുധാകരന്‍.

KPCC PRESIDENT K SUDHAKARAN  SUDHAKARAN AGAINST KERALA GOVT  TOLL SYSTEM KERALA  കേരളത്തിലെ ടോള്‍ പിരിവ്
K Sudhakaran (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 4, 2025, 12:54 PM IST

തിരുവനന്തപുരം : കിഫ്ബി ഫണ്ടില്‍ നിര്‍മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ മുന്നറിയിപ്പ്. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്‌ടിക്കും. ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്‌തവരാണ് സിപിഎമ്മുകാര്‍. ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രഖ്യാപനം. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്‌പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്. സ്വന്തക്കാര്‍ക്കും ഇഷ്‌ടക്കാര്‍ക്കുമായി കരാറുകള്‍ പലതും നല്‍കിയതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കി. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്‌ടിച്ചു.

കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്‌ടം ഉണ്ടാക്കി. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരൂഹമാണ്. കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോള്‍ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കമെന്നും കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

Also Read: മഞ്ഞക്കുറ്റി പിഴുതെറിഞ്ഞപോലെ മദ്യ ഫാക്‌ടറിയെയും തൂത്തെറിയുമെന്ന് കെ സുധാകരന്‍റെ മുന്നറിയിപ്പ്; എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കയ്യിട്ടുവാരുന്നെന്ന് ആരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.