കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ് : അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്‌ക്ക് കൈമാറാൻ ഉത്തരവ് - HC On Actress Attack Case Kochi

മെമ്മറി കാർഡ് ചോർന്നെന്ന പരാതിയിൽ ജില്ല സെഷൻസ് ജഡ്‌ജി നടത്തിയ വസ്‌തുതാന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയക്ക് കൈമാറാനാണ് ഹൈക്കോടതിയുടെ ഉത്തരവ്

നടിയെ ആക്രമിച്ച കേസ്  Actress assault case  Dileep case  HC On Actress Attack Case Kochi  ദിലീപ് കേസ്
Actress assault case

By ETV Bharat Kerala Team

Published : Feb 21, 2024, 2:01 PM IST

എറണാകുളം :നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന പരാതിയിൽ ജില്ല സെഷൻസ് ജഡ്‌ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്‌ക്ക് കൈമാറാൻ ഉത്തരവിട്ട് ഹൈക്കോടതി. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നടത്തിയ വസ്‌തുതാന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പാണ് അതിജീവിതയ്‌ക്ക് കൈമാറാൻ ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടത് (High Court on Actress assault case).

അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്‍റെ അവകാശം ലംഘിക്കുകയാണ് എന്നായിരുന്നു നടിയുടെ വാദം.

എന്നാൽ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്നും പകർപ്പ് നടിക്ക് കൈമാറരുതെന്നും പ്രതി ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം ജസ്റ്റിസ് കെ ബാബു തള്ളി. 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 13 നും രാത്രി സമയങ്ങളിൽ നടത്തിയ പരിശോധന അനധികൃതമാണ് എന്നായിരുന്നു അതിജീവിത ഹർജിയിൽ വാദിച്ചത്.

അതേസമയം അന്വേഷണത്തിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന് കണ്ടെത്തിയാൽ ക്രമിനൽ നടപടി ചട്ടപ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. മെമ്മറിയുടെ ഹാഷ്‌ വാല്യു മാറിയ (hash value on the memory card) സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിൽ അതൃപ്‌തിയുണ്ടെങ്കിൽ പരാതിക്കാരിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കിയിരുന്നു.

ALSO READ:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസ് നീട്ടികൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നുമാണ് പ്രതിയായ ദിലീപ് പറഞ്ഞത്. പക്ഷേ നടിയുടെ ആവശ്യത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ചോദിച്ച കോടതി ദിലീപിന് മാത്രമാണ് പരാതിയെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ABOUT THE AUTHOR

...view details