കോഴിക്കോട് : രോഷത്തിന്‍റെ രക്തത്തുള്ളികൾ ക്യാന്‍വാസിലേക്ക് പരത്തി കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിലെ തന്‍റെ പ്രതിഷേധവും വേദനയും പങ്കുവെക്കുകയാണ് ചിത്രകാരൻ അഭിലാഷ് തിരുവോത്ത്. നവീൻ ബാബുവിന്‍റെ സംസ്‌കാര സമയത്ത് മകൾ ഉദകക്രിയ ചെയ്യുന്ന രംഗത്തെ അനുസ്‌മരിച്ച് വരച്ച ഉള്ളു പൊളളിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറലായി. ആയിരക്കണക്കിനാളുകളാണ് ഈ ചിത്രം കണ്ടത്. കോൺഗ്രസ് നേതാവ് വിടി ബൽറാം ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ചിത്രം പങ്കുവെച്ചു.
രോഷത്തിന്‍റെ 'രക്തത്തുള്ളികൾ' ക്യാന്‍വാസിലാക്കി അഭിലാഷ് തിരുവോത്ത് ; ഉള്ളു പൊളളിക്കുന്ന ചിത്രം ഹൃദയത്തിലേറ്റി കേരളം - PAINTING OF NAVEEN BABU DAUGHTER
ചിത്രം പങ്കുവച്ച് പ്രമുഖരും.
![രോഷത്തിന്‍റെ 'രക്തത്തുള്ളികൾ' ക്യാന്‍വാസിലാക്കി അഭിലാഷ് തിരുവോത്ത് ; ഉള്ളു പൊളളിക്കുന്ന ചിത്രം ഹൃദയത്തിലേറ്റി കേരളം ABHILASH THIRUVOTH PAINTING PROTEST THROUGH ART ADM NAVEEN BABU DEATH CREMATION ADM NAVEEN BABU FAMILY](https://etvbharatimages.akamaized.net/etvbharat/prod-images/19-10-2024/1200-675-22714493-thumbnail-16x9-adm.jpg)
Drawing Of Abhilash Thiruvoth (ETV Bharat)
Published : Oct 19, 2024, 3:03 PM IST
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തോളിലെ പാതിയുടഞ്ഞ മൺകുടത്തിൽ നിന്ന് പിന്നിലേക്കിറ്റി വീഴുന്ന രക്തത്തുള്ളികൾ വേദനയുടെയും നിസഹായതയുടെയും രോഷത്തിന്‍റെയും പ്രതീകമായി പൊതുസമൂഹം വായിച്ചെടുക്കുന്നുണ്ട്. ആത്മ നൊമ്പരം ഉള്ളിൽ പേറി ചിതയെ ചുറ്റുന്ന മകളുടെ ഹൃദയ വേവിനെ പലരും ഫെയ്‌സ്ബുക്കടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പകർത്തി ആത്മരോഷം പ്രകടിപ്പിച്ചു. അധ്യാപകനും ചിത്രകാരനുമായ അഭിലാഷ് തിരുവോത്ത് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ചിത്ര പ്രദർശനങ്ങൾ നടത്തി ശ്രദ്ധേയനായ ചിത്രകാരനാണ് .Also Read:ചോദ്യ ശരങ്ങൾക്ക് നടുവിൽ കണ്ണൂർ കലക്‌ടര്‍; അവധിയിലേക്കെന്ന് സൂചന