കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയസ്‌പര്‍ശിയായ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹ.
ഇതെഴുതുമ്പോള്‍ എന്‍റെ ഹൃദയം ഒരു ദശലക്ഷം കഷണങ്ങളായി തകർന്നിരിക്കുകയാണ്. എന്‍റെ സ്വന്തം നഗരമായ കൊല്‍ക്കത്തയിലാണ് ക്രൂരമായ കുറ്റകൃത്യം നടന്നത്. ഒരു പിതാവെന്ന നിലയിൽ, എനിക്ക് ആഴത്തിലുള്ള വേദനയും ദേഷ്യവുമുണ്ട്. നമ്മുടെ കുട്ടികളുടെ സുരക്ഷ പോലും ഉറപ്പാക്കാൻ കഴിയാത്തപ്പോൾ നമുക്ക് എങ്ങനെ സ്വയം മനുഷ്യരെന്ന് വിളിക്കാനാകും. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ഉണരേണ്ടതുണ്ട്. പെൺകുട്ടികൾ മികച്ച സ്ഥാനം അർഹിക്കുന്നുണ്ട്. അവർക്ക് സുരക്ഷിതത്വം തോന്നാനും ഭയമില്ലാതെ സ്വതന്ത്രമായി നടക്കാനും അർഹതയുണ്ടെന്ന് താരം എഴുതി.
അതേസമയം, തന്‍റെ മുൻ പ്രസ്‌താവന മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഗാംഗുലി വ്യക്തമാക്കി.താരത്തിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വൻ വിമർശനമാണ് നേരിട്ടത്. "പശ്ചിമ ബംഗാളിനെ മൊത്തത്തിൽ ഒരു സംഭവം കൊണ്ട് വിലയിരുത്തരുത്," എന്ന് താരം പറഞ്ഞത് വിവിധ കോണുകളിൽ വിവാദമുണ്ടാക്കിയെങ്കിലും ഇപ്പോൾ വീണ്ടും തന്‍റെ നിലപാട് ഗാംഗുലി വ്യക്തമാക്കി.
ഞാന്‍ പറഞ്ഞത് എങ്ങനെ വ്യാഖ്യാനിക്കപ്പെട്ടുവെന്ന് എനിക്കറിയില്ല. ഭയാനകമായ സംഭവമാണിത്. ഭാവിയിൽ ആർക്കും ഇങ്ങനെയൊന്നും ചെയ്യാൻ കഴിയാത്ത വിധത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഈ സംഭവം ലോകത്ത് എവിടെ നടന്നാലും ആളുകൾ ഇങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.
Also Read:പഞ്ചാബ് കിങ്സില്‍ തര്‍ക്കം; സഹ ഉടമയ്‌ക്കെതിരെ പ്രീതി സിന്‍റ കോടതിയില്‍ - Preity zinta