കേരളം

kerala

ETV Bharat / sports

കന്നി കിരീടം തേടി ആര്‍സിബിയും ഡല്‍ഹിയും ; വനിത പ്രീമിയര്‍ ലീഗിന് ഇന്ന് 'കലാശക്കൊട്ട്' - WPL 2024

വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം

DC vs RCB  WPL 2024 Final  Delhi Capitals  Royal Challengers Bangalore
DC vs RCB

By ETV Bharat Kerala Team

Published : Mar 17, 2024, 12:38 PM IST

ന്യൂഡല്‍ഹി : വനിത പ്രീമിയര്‍ ലീഗ് (WPL 2024) രണ്ടാം പതിപ്പില്‍ ഇന്ന് കിരീട പോരാട്ടം. ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് (Royal Challengers Bangalore) നേരിടുന്നത്. രാത്രി ഏഴരയ്‌ക്കാണ് ഫൈനല്‍ മത്സരം (DC vs RCB WPL Final 2024).

ടൂര്‍ണമെന്‍റില്‍ ആദ്യ കിരീടമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഡല്‍ഹി ഫൈനലില്‍ കടന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ എലിമിനേറ്ററില്‍ തോല്‍പ്പിച്ചാണ് ആര്‍സിബിയുടെ വരവ്.

രണ്ടാം അവസരം നഷ്‌ടപ്പെടുത്താതിരിക്കാൻ: കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ഡല്‍ഹി കാപിറ്റല്‍സ്. മെഗ് ലാനിങ്ങിന്‍റെ (Meg Lanning) പരിചയസമ്പത്തിലാണ് അവരുടെ പ്രതീക്ഷകളെല്ലാം. ഷഫാലി വര്‍മ (Shafali Verma), ജെമീമ റോഡ്രിഗസ് (Jemimah Rodrigues) എന്നിവരുടെ ഫോമും ടീം പ്രതീക്ഷയോടെയാണ് കാണുന്നത്.

ബാറ്റിങ് നിരയാണ് ഡല്‍ഹിയുടെ കരുത്ത്. നായിക ലാനിങ്ങിനൊപ്പം ഷഫാലിയും, താനിയ ഭാട്ടിയ (Taniya Bhatia), ജെമീമ എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ ഏത് ബൗളിങ് നിരയേയും മറികടക്കാൻ അവര്‍ക്ക് സാധിക്കും. ജെസ് ജൊനാസൻ, ശിഖ പാണ്ഡെ, മരിസെയ്ൻ കാപ് (Marizanne Kapp), രാധ യാദവ് എന്നിവര്‍ അണിനിരക്കുന്ന ബൗളിങ് നിരയും ശക്തം. അലിസ് കാപ്‌സി (Alice Capsey), അന്നബെല്‍ സതര്‍ലന്‍ഡ് എന്നിവരും കൂടി ചേരുമ്പോള്‍ ഡല്‍ഹി ഡബിള്‍ സ്ട്രോങ്ങാകും.

സ്വപ്‌നങ്ങള്‍ നിറവേറ്റാൻ ആര്‍സിബി :വനിത പ്രീമിയര്‍ ലീഗില്‍ രണ്ടാം സീസണില്‍ തന്നെ സ്വപ്‌ന കിരീടത്തിന് അരികിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യൻസിനെ അട്ടിമറിച്ചെത്തുന്ന ബംഗ്ലൂരിന് ഫൈനലില്‍ ഡല്‍ഹി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനായാല്‍ ആദ്യമായി ഒരു കിരീടം നേടാം. ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന (Smriti Mandana), സ്റ്റാര്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി (Ellyse Perry) എന്നിവരിലാണ് കലാശപ്പോരില്‍ ആര്‍സിബിയുടെ പ്രതീക്ഷ.

ഇവര്‍ക്കൊഴികെ മറ്റാര്‍ക്കും അത്ര സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ സീസണില്‍ ആര്‍സിബിക്കായി നടത്താനും സാധിച്ചിട്ടില്ല. എന്നാല്‍, ടീമിന് ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഏതെങ്കിലും താരം മാച്ച് വിന്നറായി മാറുന്ന കാര്യം അവര്‍ക്ക് പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നതാണ്.

ABOUT THE AUTHOR

...view details