ചെന്നൈ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഡി. ഗുകേഷ് നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിലെത്തിയ താരത്തിന് രാജകീയ സ്വീകരണം നല്‍കി. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റി (എസ്‌ഡിഎടി) ഉദ്യോഗസ്ഥരും വേലമ്മാൾ സ്‌കൂളിലെ അധ്യാപകരും ചേർന്ന് താരത്തിന് ബൊക്കെ നൽകി സ്വീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ജേതാവ് ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്. വിജയത്തില്‍ വലിയ സന്തോഷമുണ്ടെന്നും പിന്തുണച്ചതിന് നന്ദിയെന്നും ഗുകേഷ് വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഗുകേഷിനെ സ്വീകരിക്കാൻ രാവിലെ മുതല്‍ ചെന്നൈ വിമാനത്താവളത്തിൽ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഒരു നോക്ക് കാണാനും ആരാധകർ താരത്തെ വളഞ്ഞു. ഗുകേഷിനെ വസതിയിലേക്ക് കൊണ്ടുപോകാന്‍ ഫോട്ടോഗ്രാഫുകളും '18 അറ്റ് 18' എന്ന ടാഗ്‌ലൈനുമുള്ള പ്രത്യേകം രൂപകൽപ്പന ചെയ്ത കാറും വിമാനത്താവളത്തിലുണ്ടായിരുന്നു.
താന്‍ പഠിച്ച വേലമ്മാള്‍ സ്‌കൂളിലേക്കാണ് താരം പോയത്. നാളെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ 5 കോടി രൂപ ഗുകേഷിന് സമ്മാനിക്കും.സിംഗപ്പൂരിൽ നടന്ന 2024 ലോക ചാമ്പ്യൻഷിപ്പിൽ നിലവിലെ ജേതാവിനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാമ്പ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചത്.
Also Read:ലാലിഗയില്‍ ബാഴ്‌സക്ക് തിരിച്ചടി; പോയിന്‍റില്‍ ഒപ്പമെത്തി അത്‌ലറ്റിക്കോ മാഡ്രിഡ് - BARCELONA LOSES IN LA LIGA