പെർത്ത് (ഓസ്‌ട്രേലിയ): ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാർ ബാറ്റര്‍ വിരാട് കോലി തകർപ്പൻ സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചു. ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി കോലി മാറി. ഇതുവരേ താരം ഓസീസ് മണ്ണില്‍ 10 സെഞ്ചുറികൾ നേടിയിട്ടുണ്ട്.
മികച്ച ഇന്നിംഗ്സ് കളിച്ച വിരാട് 143 പന്തിൽ 8 ഫോറും 2 സിക്സും സഹിതം 100 റൺസ് തികച്ചു. വിരാട് കോലിയുടെ ടെസ്റ്റ് കരിയറിലെ 30-ാം സെഞ്ചുറിയാണിത്. കോലി 100 റൺസ് തികച്ചയുടൻ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
കോലിയുടേയും ജയ്സ്വാളിന്‍റേയും സെഞ്ചറിയിൽ റണ്‍സടിച്ചെടുത്തു ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി 487 റൺസെടുത്താണ് ഇന്ത്യ നേടിയത്. ഓസീസിനു 534 റൺസ് വിജയലക്ഷ്യം നല്‍കി. 2014-15ൽ രാഹുൽ സെഞ്ചുറി നേടിയ ശേഷം ഓസ്‌ട്രേലിയയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ജയ്‌സ്വാൾ. 297 പന്തിൽ 161 റണ്‍സാണ് താരം സ്വന്തമാക്കിയത്.